‘ഞാൻ ആദ്യമായി കണ്ട സൂപ്പർസ്റ്റാർ മമ്മൂട്ടി’; അനൂപ് മേനോൻ

താൻ ആദ്യമായി കണ്ട സൂപ്പർസ്റ്റാർ മമ്മൂട്ടി ആണെന്ന് നടൻ അനൂപ് മേനോൻ. തന്റെ മനസ്സിൽ ഒരു സൂപ്പർ സ്റ്റാർഡം താൻ മമ്മൂക്കയിൽ കാണുന്നുണ്ടെന്നും അനൂപ്മേനോൻ കൈരളി ടിവിയുടെ പ്രത്യേക പരിപാടിയായ ജെ ബി ജംഗ്‌ഷനിൽ പങ്കെടുക്കവെ പറഞ്ഞു.

ഞാൻ കണ്ട ഏറ്റവും സ്റ്റാർ എന്ന മാനിഫെസ്റ്റേഷൻ മമ്മൂക്ക തന്നെയാണെന്നും ഒരു സൂപ്പർസ്റ്റാർഡത്തിലേക്ക് കടക്കുക എന്നത് അത്ര എളുപ്പമല്ലെന്നും അനൂപ് മേനോൻ കൂട്ടിച്ചേർത്തു. പകൽ നക്ഷത്രങ്ങളിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രൂപമാറ്റത്തെ കുറിച്ചും അനൂപ് സംസാരിച്ചു.

സൂപ്പർസ്റ്റാർ എന്നതിനുള്ള പ്രസക്തി ഇല്ലാതായോ എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് അനൂപ് മേനോൻ നല്കക്കിയ ഉത്തരം ഇങ്ങനെയാണ് “നമ്മുടെയെല്ലാം ഓരോ സിനിമ ഇറങ്ങുമ്പോഴും അവരുടെ സിനിമകൾ കാണാൻ ഏഴോ എട്ടോ മണി മുതൽ തീയറ്ററുകളിൽ ക്യു നിൽക്കുന്ന ആളുകളെ നമുക്ക് ഇന്നും കാണാൻ കഴിയാറുണ്ട് എന്നായിരുന്നു അനൂപ് നൽകിയ മറുപടി.

2013 ൽ വികെ പ്രകാശ് സംവിധാനം ചെയ്ത സൈലൻസ് എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News