മേഘ്‌നരാജിന്റെ തിരിച്ചുവരവ്…’ശബ്ദ’ തന്റെ പുതിയ ചിത്രമെന്ന് താരം

അന്യഭാഷ നായികയയിട്ടു പോലും മലയാളികളുടെ പ്രിയപ്പെട്ട നടികളിലൊരാളാണ് മോഘ്‌നരാജ്. മേഘ്‌ന രാജിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യാറുണ്ട്. മേഘ്‌ന രാജ് നായികയാകുന്ന ചിത്രത്തെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്.

ഇപ്പോളിതാ മേഘ്‌നരാജ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് കന്തരാജ് കണല്ലി സംവിധാനം ചെയ്യുന്ന ചിത്രം ‘ശബ്ദ’.മേഘ്‌ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന് സംവിധായകനാണ് കന്തരാജ് കണല്ലി.

മേഘ്‌ന രാജ് തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. എന്റെ പുതിയ ചിത്രമായ ‘ശബ്ദ’ പ്രഖ്യാപിക്കുന്നു. ഇതേ ടീമിനൊപ്പമുള്ള സിനിമയായ ‘ഇരുവുഡെല്ലവ ബിട്ടു എന്നെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയിരിക്കുന്നു. രണ്ടാം തവണയും താന്‍ കന്തരാജ് കണ്ണല്ലിയുടെ ഒപ്പം പ്രവര്‍ത്തിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാമെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും മേഘ്‌ന രാജ് എഴുതിയിരിക്കുന്നു.

‘യക്ഷിയും ഞാനു’മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‌ന രാജ് മലയാളത്തില്‍ എത്തിയത്. ‘ബ്യൂട്ടിഫുള്‍’ എന്ന ചിത്രത്തിലെ അഭിനയം മേഘ്‌നയ്ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹന്‍ലാല്‍ നായകനായ ചിത്രം ‘റെഡ് വൈനി’ല്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു. ‘സീബ്രാ വര’കളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

‘ബെണ്‍ഡു അപ്പാരൊ ആര്‍.എം.പി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് വെള്ളിത്തിരയിലെത്തുന്നത്. ‘ഉയര്‍തിരു 420’ എന്ന ചിത്രത്തിലൂടെ തമിഴകത്തുമെത്തി മേഘ്‌ന രാജ്. ‘കുരുക്ഷേത്ര’ എന്ന സിനിമയാണ് മേഘ്‌ന രാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മലയാളത്തില്‍ ‘100 ഡിഗ്രി സെല്‍ഷ്യല്‍സ്’ എന്ന ചിത്രത്തിനായി പാടിയിട്ടുമുണ്ട് മേഘ്‌ന രാജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News