
കൊല്ലം നീണ്ടകര മത്സ്യഹാര്‍ബറില്‍ പടത്തകോരക്ക് ലേലം വിളിയിലൂടെ വില ലഭിച്ചത് 59000 രൂപ. കായംകുളം ഹാര്‍ബറില്‍ നിന്ന് മത്സബന്ധനത്തിനു പോയ തൃക്കന്നപ്പുഴ സ്വദേശി ഗിരീഷ്‌കുമാര്‍ സ്രാങ്കായ പൊന്നുതമ്പുരാന്‍ എന്ന ബോട്ടിനാണ് പടത്തക്കോര ലഭിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോള്‍ കടലില്‍ പൊങ്ങിവന്ന കൂറ്റന്‍ മത്സ്യത്തെ കണ്ട ഗിരീഷും ഗോപനും കടലില്‍ ചാടി ഇതിനെ പിടിക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളികളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്ക് ചിത്രങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണ് ഇത് സ്വര്‍ണ്ണത്തിന്റെ വിലയുള്ള പടത്തകോരയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നീണ്ടകരയില്‍ എത്തിച്ച് ലേലത്തിന് വയ്ക്കുകയായിരുന്നു എന്ന് ഹിരീഷ് കൈരളി ന്യൂസിനോട് പറഞ്ഞു.
പടത്തകോരയുടെ എയര്‍ബ്ലാഡറിനാണ് പൊന്നും വില. വൈന്‍ ശുദ്ധീകരണത്തിനും ഹൃദയശസ്ത്രക്രിയക്ക് ആവശ്യമായ കൊളാജിന്‍ നിര്‍മ്മാണത്തിനും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനും പടത്തക്കോരയുടെ എയര്‍ബ്ലാഡര്‍ ഉപയോഗിച്ചു വരുന്നു.
എന്നാല്‍ പടത്തക്കോരയുടെ മാംസത്തിന് ഔഷധ ഗുണമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മുമ്പ് പരമ്പരാഗത ചികിത്സക്ക് തീരദേശവാസികള്‍ പടത്തക്കോരയുടെ മാംസത്തെ ഉപയോഗിച്ചിരുന്നതായി കേരള സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ചട്ട് മെന്റ് ഓഫ് അക്ക്വാട്ടിക്ക് ബയോളജി ആന്റ് ഫിഷറീസ് മേധാവി ഡോക്ടര്‍ എ. ബിജുകുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ഏറ്റവും ഒടുവില്‍ മഹാരാഷ്ട്രയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന പടത്തകോര ലേലത്തില്‍ പോയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here