വിധു വിൻസെന്റിന്റെ സംവിധാനത്തില്‍ ‘വൈറല്‍ സെബി’ എത്തുന്നു

വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘വൈറല്‍ സെബി’. ആനന്ദ് ബാലകൃഷ്‍ണൻ, സജിത മഠത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് വൈറല്‍ സെബിയുടെ തിരക്കഥ എഴുതുന്നത്. ‘വൈറല്‍ സെബി’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ ചര്‍ച്ചയായതാണ്. ‘വൈറല്‍ സെബി’യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

അപരിചിതൻ അപ്രതീക്ഷിതമായ ഒരു പ്രതിസന്ധിഘട്ടത്തിൽ ആശ്രയിക്കാൻ അയാൾ മാത്രമേ ഉള്ളെങ്കിലോ?, അങ്ങനെ ഒരു സംഭവമാണ് ചിത്രത്തില്‍ പറയുന്നത്.ഈജിപ്‍തുകാരി മിറ ഹമീദ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത് മമ്മൂട്ടിയാണ്.

എൻ എം ബാദുഷ, മഞ്‍ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ. സംഗീതം: അരുൺ വർഗീസ്.

ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാധ്യപ്രവര്‍ത്തകയും ആക്ടീവിസ്റ്റുമായ വിധു വിൻസെന്റിന്റെ ആദ്യ ചിത്രം ‘മാൻഹോളാ’യിരുന്നു. മികച്ച സംവിധാനത്തിനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് വിധു വിൻസെന്റ് ആദ്യ ചിത്രത്തിലൂടെ സ്വന്തമാക്കിയിരുന്നു. ‘മാൻഹോള്‍’ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച നവാഗത സംവിധായിക, മികച്ച മലയാള സിനിമയ്‍ക്കുള്ള ഫിപ്രെസ്‍കി അവാര്‍ഡ് എന്നിവയും സ്വന്തമാക്കി.

നിമിഷ സജയൻ, രജിഷ വിജയൻ എന്നിവരെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ‘സ്റ്റാൻഡ് അപ്’ എന്ന ചിത്രം വിധു വിൻസെന്റ് സംവിധാനം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News