പ്രതിഭാധനരായ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷംരൂപ സ്‌കോളര്‍ഷിപ്പ്: പദ്ധതിയ്ക്ക് തുടക്കമായി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രതിഭാധനരായ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷംരൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയില്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതിക്ക് ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് അഞ്ചു വരെ അപേക്ഷ നല്‍കാം.

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ 2020-21 വര്‍ഷം റെഗുലര്‍ ഡിഗ്രി അല്ലെങ്കില്‍ തത്തുല്യപഠനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. 75 ശതമാനത്തില്‍ അധികം മാര്‍ക്ക് ഉണ്ടാവണം. ബിരുദപരീക്ഷയിലെ ആകെ സ്‌കോര്‍ നോക്കിയാകും തിരഞ്ഞെടുപ്പ്. വാര്‍ഷികവരുമാനം രണ്ടര ലക്ഷത്തില്‍ താഴെയാവണം. അപേക്ഷകര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുമ്പോള്‍ അപ്പ് ലോഡ് ചെയ്യണം.

www.dcescholarship.kerala.gov.in എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746969210, 7907052598, 6238059615 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. colledn2020@gmail.com എന്ന വിലാസത്തിലും വിവരങ്ങള്‍ തേടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel