സമീക്ഷ യുകെയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു

യുകെയിലെ ഏറ്റവുംവലിയ ഇടതുപക്ഷ പുരോഗമന കലാ-സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ അംഗത്വ വിതരണ ക്യാമ്പയിന് തുടക്കം കുറിച്ചു .ഫെബ്രുവരി 13 ഞായറാഴ്ച കൊവന്‍ട്രിയില്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി മീറ്റിങ്ങില്‍ വെച്ചാണ് ക്യാമ്പയിന് തുടക്കം കുറിച്ചത് . ഫെബ്രുവരി പതിനഞ്ചാം തീയതി മുതല്‍ മാര്‍ച്ച് 31 വരെയാണ് ക്യാമ്പയിന്‍ കാലാവധി. ഇടതുപക്ഷ പുരോഗമന ആശയങ്ങള്‍ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയും പുതുതായി യുകെയില്‍ എത്തുന്നവരിലെ സമാന ചിന്താഗതിക്കാരെയും സംഘടനയോട് ചേര്‍ത്തു നിര്‍ത്തുക എന്നതാണ് അന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ സംഘടന ലക്ഷ്യമിടുന്നത്.

2019 ല്‍ സിപിഎം ജനറല്‍സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി ആണ് സമീക്ഷ യുകെ യുടെ ആദ്യത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്തത് . ഒരു നൂറു ദിനങ്ങള്‍ ഒരായിരം മെമ്പറുമാര്‍ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ആവര്‍ഷത്തെ ക്യാമ്പയിനിലൂടെ യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം ഇടതുപക്ഷ സഹയാത്രികരെ സംഘടനയില്‍ എത്തിക്കാനായി .

സമീക്ഷ യുകെയുടെ ബ്രാഞ്ചുകള്‍ ഉള്ള പ്രദേശങ്ങളിലെ പുരോഗമന ആശയഗതിക്കൊപ്പം നിലകൊള്ളുന്ന സുഹൃത്തുക്കളെയും സഖാക്കളെയും ഇടതുപക്ഷ സാംസ്‌കാരിക സംഘടനയുടെ കാലിക പ്രസക്തി ബോധ്യപ്പെടുത്തി ഒപ്പം നിര്‍ത്തിക്കൊണ്ട് സംഘടനയുടെ മുന്നൊട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും എന്ന് പ്രത്യാശിക്കുന്നതായി സമീക്ഷ യുകെ ഭാരവാഹികള്‍ പറഞ്ഞു .

വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാനും മതനിരപേക്ഷതയും മാനവിക മൂല്യങ്ങളും ഊട്ടിയുറപ്പിക്കുവാനും സമൂഹത്തില്‍ ഇടതുപക്ഷ പുരോഗമന കലാ സാംസ്‌കാരിക സംഘടനകള്‍ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണ് , നല്ലൊരു നാളേയ്ക്കായ് സമീക്ഷ യുകെയിലൂടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവരും മുന്നോട്ടു വരാന്‍ തയ്യാറാവണം എന്ന് സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി അഭ്യര്‍ത്ഥിച്ചു .

സമീക്ഷ യുകെ ബ്രാഞ്ചുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലെ സംഘടനയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍. താഴെ കൊടുത്തിരിക്കുന്ന സമീക്ഷ യുകെ സെക്രട്ടറിയേറ്റ് മെമ്പര്‍മാരെ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു .
ഉണ്ണികൃഷ്ണന്‍ ബാലന്‍ – 07984744233 , ജോഷി ഇറക്കത്തില്‍ – 07577531527 , മോന്‍സി തൈക്കൂടന്‍ – 07904314940

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News