ചര്‍ച്ച വിജയം ; കെ എസ് ഇ ബി ജീവനക്കാര്‍ സമരം പിന്‍വലിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ നടന്നു വന്ന കെഎസ്ഇബി ജീവനക്കാരുടെ സമരം പിൻവലിച്ചു. ചെയർമാൻ ബി അശോകുമായി ജീവനക്കാരുടെ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്.

ജീവനക്കാർ മുന്നോട്ട് വച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ചെയർമാൻ ഉറപ്പുനൽകി. സംസ്ഥാന വ്യവസായ സുരക്ഷാസേനയുടെ സുരക്ഷാ മേഖല ഡേറ്റാ സെന്ററിലും ലോഡ് ഡെസ്പാച്ച് സെൻ്ററിലും മാത്രമായി പരിമിതപ്പെടുത്തി.

മറ്റിടങ്ങളിൽ ജീവനക്കാരുടെ സഞ്ചാരം തടയില്ല. സമരത്തിൽ ഏർപ്പെട്ട ജീവനക്കാർക്കെതിരെ നടപടികൾ ഉണ്ടാകില്ല. മറ്റുവിഷയങ്ങൾ പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കാനും ചർച്ചയിൽ ധാരണയായി.

നേരത്തെ തൊഴിലാളി സമരത്തിൽ എൽഡിഎഫ് ഇടപെടുകയും സമരം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്നലെ നടന്ന ചർച്ചയിൽ സമരം അവസാനിപ്പിക്കാനുള്ള ധാരണ ഉണ്ടാവുകയും ചെയർമാനുമായി നടന്ന ചർച്ചയ്ക്കുശേഷം സമരം അവസാനിപ്പിക്കുകയായിരുന്നു. ചെയർമാനെതിരെയുള്ള പ്രിൻസിപ്പൽ സെക്രട്ടറി തല അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനാണ് തീരുമാനം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here