‘ബെർനാഡ്’; ശരത് അപ്പാനിയുടെ നായികയായി അഞ്ജലി അമീർ

ശരത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ‘ബെർനാ‍ഡ്’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അഞ്ജലി അമീർ ആണ് നായികയായെത്തുന്നത്. പോസ്റ്റർ ശരത് അപ്പനിയും പങ്കുവച്ചു. താൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബെർനാഡ്’ എന്ന് ശരത് അപ്പനി പറഞ്ഞു.

”ഞാൻ എന്റെ സർവ്വവും നൽകിയ പ്രകടനങ്ങളിലൊന്നാകും ഈ ചിത്രം. ബെർനാഡ് എന്ന വൈദഗ്ദ്ധ്യം നിറഞ്ഞ ഒരു കഥാപാത്രത്തെ ഈ സിനിയമയിൽ കാണാൻ സാധിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നതിൽ വളരെ സന്തോഷം. പ്രോജക്റ്റിനെ പൂർണ്ണഹൃദയത്തോടെ പിന്തുണച്ച എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.”

ദേവപ്രസാദ് നാരായണൻ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്ന ചിത്രം, ബുദ്ധദേവ് സിനിമ പാർക്കിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം ലിജു മാത്യു, എഡിറ്റിങ് ജെറിൻ രാജു, ആർട്ട് വിപിൻ റാം, പ്രൊഡക്ഷൻ സിസൈനർ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുൻ, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്നി ദേവപ്രസാദ്, ഡിസൈൻ പ്രേംജിത്ത് നടേശൻ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here