യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ

യുക്രെയ്ന്‍ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍നിന്നു രൂക്ഷമായ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന റഷ്യ ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്തു രംഗത്തെത്തി. യുക്രെയ്ന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് റഷ്യയ്ക്ക് ആശ്വാസമായത്. റഷ്യ ഇന്ത്യയുടെ നിലപാടിനെ പരസ്യമായി സ്വാഗതം ചെയ്തു.

സന്തുലിതവും തത്ത്വാധിഷ്ഠിതവും സ്വതന്ത്രവുമായ സമീപനമാണ് ഇന്ത്യ പുലര്‍ത്തിയതെന്ന് റഷ്യ ട്വീറ്റ് ചെയ്തു. എല്ലാ രാജ്യങ്ങളുടെയും നിയമാനുസൃതമായ സുരക്ഷാ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പിരിമുറുക്കങ്ങള്‍ ഉടനടി ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു പരിഹാരം കണ്ടെത്തുന്നതിലാണ് ഇന്ത്യയുടെ താത്പര്യമെന്ന് അംബാസഡര്‍ ടി.എസ്. തിരുമൂര്‍ത്തി അറിയിച്ചു.

അതേസമയം യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യന്‍ യുദ്ധ സന്നാഹത്തിനെതിരെ വിമര്‍ശനങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. റഷ്യ പിന്മാറുകയാണെന്ന പ്രതീതി പരത്തി കൂടുതല്‍ സൈനിക സന്നാഹം ഒരുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അവര്‍ വിന്യസിച്ചതില്‍ അമ്പതു ശതമാനം സൈനികര്‍ ഏതു നിമിഷവും യുദ്ധത്തിനിറങ്ങാന്‍ സന്നദ്ധരായി നിലകൊള്ളുകയാണെന്നുമാണ് യുഎസിന്റെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News