സ്‌കൂളുകളില്‍ ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ നിരക്ക് പുതുക്കി സര്‍ക്കാര്‍ ഉത്തരവ്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍, എം.പി-എം.എല്‍.എ, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അനുബന്ധം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഐടി ഉപകരണങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്പെസിഫിക്കേഷന്‍, വില്പനാനന്തര സേവനവ്യവസ്ഥകള്‍ എന്നിവ നിഷ്‌കര്‍ഷിക്കുന്നതാണ് ഉത്തരവ്. ലാപ്‌ടോപ്പ്, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, സ്‌ക്രീന്‍, യു.എസ്.ബി സ്പീക്കര്‍, പ്രൊജക്ടര്‍ മൗണ്ടിംഗ് കിറ്റ് എന്നീ ഇനങ്ങള്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ 2019 സെപ്റ്റംബര്‍ 27-ലെ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ച 15 വ്യവസ്ഥകളും അതേപോലെ നിലനിര്‍ത്തിയും അനുബന്ധം മാത്രം ഭേദഗതി ചെയ്തുമാണ് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്.

ഉത്തരവ് പ്രകാരം എല്ലാ ഐടി ഉപകരണങ്ങള്‍ക്കും അഞ്ചു വര്‍ഷ വാറണ്ടി ഉറപ്പാക്കണം. വിതരണക്കാര്‍ പ്രഥമാധ്യാപകനും ഐടി കോര്‍ഡിനേറ്റര്‍ക്കും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു കാണിക്കേണ്ടതാണ്. വിതരണം ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും ഇന്‍സ്റ്റലേഷന്‍ തീയതി, വാറണ്ടി പീരിയഡ്, സര്‍വ്വീസ് നടത്തേണ്ട സ്ഥാപനം/വ്യക്തിയുടെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തേണ്ടതാണ്. ഇതോടൊപ്പം ഉപകരണങ്ങള്‍ ലഭ്യമാക്കിയ പദ്ധതി, വര്‍ഷം, ധനസ്രോതസ് എന്നീ വിവരങ്ങളും സ്‌കൂളുകളില്‍ ഉണ്ടായിരിക്കേണ്ടതാണ്. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവര്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാള്‍ സെന്റര്‍ നമ്പര്‍, വെബ് പോര്‍ട്ടല്‍ അഡ്രസ് എന്നിവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News