തീപ്പൊരി ഡയലോഗുകൾ സമ്മാനിച്ചവർ ഒരേ സിനിമയിൽ; രണ്‍ജി പണിക്കരും രഞ്ജിത്തും 21 ഗ്രാംസിൽ കൈകോർക്കുമ്പോൾ

മലയാള സിനിമയിലെ തീപ്പൊരി എഴുത്തുകാര്‍ ഒരുമിച്ച് ഒരു സിനിമയില്‍ എത്തുന്നതിന്റെ ആവേശവുമായി പുതിയ ചിത്രം. മലയാളത്തിന്റെ സ്വന്തം രഞ്ജിത്തും രണ്‍ജി പണിക്കറുമാണ് ഒരുമിച്ച് ഒരു സിനിമയില്‍ എത്തുന്നത്.

അനൂപ് മേനോനെ നായകനാക്കി ‘The Front Row Productions’ന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ’21 ഗ്രാംസിലാണ്’ ഇരുവരും അഭിനയിക്കുന്നത്.

ജോണ്‍ സാമുവല്‍ എന്ന കഥാപാത്രത്തിനെയാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്. ഡോക്ടര്‍ അലക്‌സ് കോശിയായിട്ടാണ് രണ്‍ജി പണിക്കര്‍ ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. നന്ദകിഷോര്‍ എന്ന ക്യാരക്ടര്‍ മോഷന്‍ പോസ്റ്റർ ഇതിനു മുൻപ് ഇറങ്ങിയിട്ടുണ്ട്.

അനൂപ് മേനോന് പുറമേ ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്. വിനായക് ശശികുമാറാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ജിത്തു ദാമോദര്‍, അപ്പു എന്‍. ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ‘മാലിക്’ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആവുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here