കിറ്റെക്‌സ് തൊഴിലാളിയുടെ മരണം; കേസ് റദ്ദാക്കണമെന്ന സാബു എം ജേക്കബിന്റെ ആവശ്യം കോടതി തള്ളി

കിറ്റെക്‌സ് തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട കേസ്സില്‍ എം ഡി, സാബു എം ജേക്കബിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന സാബുവിന്റെ ആവശ്യം കോടതി തള്ളി. ഫാക്ടറി തൊഴിലാളിയായിരുന്ന അജിഷ് , കമ്പനിക്കുള്ളിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരിച്ച സംഭവത്തിലാണ് കിറ്റക്‌സ് ഉടമക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടത്.

2014 മെയ് 24 ന് ഉണ്ടായ അപകടത്തിലാണ് അജീഷ് എന്ന തൊഴിലാളി മരിച്ചത്. അപകട മരണത്തെ തുടര്‍ന്ന്, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയില്‍ മജിസ്‌ട്രേറ്റ് സാബുവിനെതിരെ കേസെടുത്തു. ഫാക്ടറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. ഈ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് കിറ്റെക്‌സ് ഉടമ സാബു ഹൈക്കോടതിയെ സമീപിച്ചത്.

കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും, അതിനാല്‍ തനിക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലന്നുമായിരുന്നു സാബുവിന്റെ വാദം.എന്നാല്‍ ഉടമക്കെതിരെ കേസെടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിഴ്ച വരുത്തിയതിനാലാണ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ കേസെടുത്തതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വിശദമായ വാദം കേട്ട കോടതി സാബു എം ജേക്കബ്ബിനെതിരായ കേസ് തുടരാമെന്ന് വ്യക്തമാക്കി .കേസ് റദ്ദാക്കണമെന്ന സാബുവിന്റെ ആവശ്യം ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന്‍ തള്ളി. കേസ് റദ്ദാക്കാനാവില്ലന്നും, പ്രതി വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News