1 ലക്ഷം കടന്ന് ട്രൈബറിന്റെ വില്പന; ലിമിറ്റഡ് എഡിഷനുമായി ആഘോഷിക്കാൻ റെനോ

2019 ആഗസ്റ്റിലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ ഇന്ത്യയിൽ തങ്ങളുടെ ബജറ്റ് എംപിവി ട്രൈബർ അവതരിപ്പിച്ചത്. രണ്ടര വർഷം തികയുമ്പോൾ ഒരു ലക്ഷം വില്പന നേടി ട്രൈബർ റെനോയുടെ വാഹനശ്രേണിയിലെ പ്രബല മോഡലാണ്. ട്രൈബറിന്റെ വില്പനയിൽ ഈ നാഴികക്കല്ല് പിന്നിട്ടത് ആഘോഷിക്കാൻ എംപിവിയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ റെനോ അവതരിപ്പിച്ചു.

ട്രൈബർ ആർഎക്‌സ്‌ടി മോഡലിനെ അടിസ്ഥാനമാക്കിയുള്ള ലിമിറ്റഡ് എഡിഷൻ മോഡൽ മാന്വൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാങ്ങാം. 7.24 ലക്ഷം മുതലാണ് ട്രൈബർ ലിമിറ്റഡ് എഡിഷന്റെ വിലയാരംഭിക്കുന്നത്. ബ്ലാക്ക് റൂഫുള്ള മൂൺലൈറ്റ് സിൽവർ, ബ്ലാക്ക് റൂഫുള്ള സീഡാർ ബ്രൗൺ എന്നീ രണ്ട് പുതിയ ഡ്യുവൽ-ടോൺ എക്‌സ്റ്റീരിയർ നിറങ്ങളാണ് ട്രൈബർ ലിമിറ്റഡ് എഡിഷന്റെ പ്രധാന ആകർഷണം. എക്‌സ്റ്റീരിയറിയിൽ 14 ഇഞ്ച് ഫ്ലെക്സ് വീലുകളാണ് മറ്റൊരു ആകർഷണം.

അതേസമയം, 71 ബിഎച്പി കരുത്തും 96 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ തന്നെയാണ് റെനോ ട്രൈബർ ലിമിറ്റഡ് എഡിഷൻ പതിപ്പിലും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് ഈസി-ആർ എഎംടി എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News