ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്ന് കാനം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടനാ ചുമതല വഹിക്കാനാകുന്നില്ലെങ്കില്‍ രാജിവയ്ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഗവര്‍ണര്‍ നിലപാട് എടുക്കേണ്ടെന്നും 157 സ്റ്റാഫുകളുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്നും കാനം ചോദിച്ചു.

ഗവര്‍ണറുടേത് ബ്ലാക്‌മെയില്‍ രാഷ്ട്രീയമാണെന്നും നയപ്രഖ്യാപനത്തില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും വിലപേശല്‍ മാത്രമാണ് ഗവര്‍ണര്‍ നടത്തിയതെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടെ യാത്രകളില്‍ ഒന്നും സര്‍ക്കാര്‍ ഇടപെടുന്നില്ല. ഗവര്‍ണര്‍ മൂന്നാറില്‍ പോയ ചെലവ് സര്‍ക്കാര്‍ ചോദിക്കുന്നില്ലല്ലോയെന്നും കാനം വിമര്‍ശിച്ചു.

ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നത്്. ഗവര്‍ണര്‍ പദവി തന്നെ വേണ്ടെന്നാണ് സിപിഐയുടെ നിലപാടെന്നും കാനം് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News