പൊട്ടിച്ചിരിപ്പിക്കാൻ ‘പത്രോസിന്റെ പടപ്പുകള്‍’; ട്രെയിലർ

മലയാള ചലച്ചിത്ര പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ എത്തുകയാണ് ‘പത്രോസിന്റെ പടപ്പുകള്‍’. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതി നവാഗതനായ അഫ്സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്രോസിന്റെ പടപ്പുകള്‍’.

പ്രേക്ഷകരുടെ ഇഷ്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തില്‍ ചിത്രത്തില്‍ ഷറഫുദീന്‍ , ഡിനോയ് പൗലോസ് , നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

മരിക്കാര്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ആണ് നിർമാണം. വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് ഒപിഎം ഫിലിംസ് ആണ്. സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ

ജയേഷ് മോഹന്‍ ക്യാമറ. ജേക്സ് ബിജോയ് സംഗീതം. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. എഡിറ്റ്, ക്രിയേറ്റിവ് ഡയറക്‌ഷന്‌ സംഗീത് പ്രതാപ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News