യുപിയിലെ രാത്രികാല കര്‍ഫ്യൂ അവസാനിപ്പിച്ചു

ഉത്തര്‍പ്രദേശിലെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. സംസ്ഥാനത്തെ കൊവിഡ് പോസിറ്റീവ് നിരക്കും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ രാത്രി 10 മുതല്‍ രാവിലെ ആറുവരെയായിരുന്നു രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ യുപിയില്‍ വെള്ളിയാഴ്ച 842 കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ച മുമ്പ് സജീവ കേസുകള്‍ 15,000 ആയിരുന്നതാണ് കുത്തനെ കുറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News