പഞ്ചാബി രുചി ഇനി നിങ്ങൾക്കും തയാറാക്കാം, ഈസി പഞ്ചാബി മട്ടൺകറി

നമ്മൾ മലയാളികൾ ഏറെക്കുറെ പുതിയ രുചികൾ പരീക്ഷിക്കാനും അതുപോലെ തന്നെ രുചിക്കാനും ഏറെ ഇഷ്ടമുള്ളവരാണ്. പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ വിഭവങ്ങൾ, അത് വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റിയതാണെങ്കിൽ പിന്നെ പറയേണ്ട കാര്യം ഇല്ലലോ… അങ്ങനെ അത്തരത്തിൽ വളരെ വേഗത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണ് തനി പഞ്ചാബി ലുക്കിലുള്ള ഈ പഞ്ചാബി മട്ടൺകറി.

ആവശ്യമുള്ളവ

1.മട്ടൺ – അരക്കിലോ, കഷണങ്ങളാക്കിയത്

2.നെയ്യ് – നാലു വലിയ സ്പൂൺ

3.പച്ച ഏലയ്ക്ക – അഞ്ച്

ഗ്രാമ്പൂ – നാല്

കുരുമുളക് – എട്ട് മണി

കറുവാപ്പട്ട – ഒരു കഷണം

4.സവാള – നാല്, അരിഞ്ഞത്

5.ഉപ്പ് – പാകത്തിന്

6.ഇഞ്ചി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

8.തക്കാളി – മൂന്ന്, ഉടച്ചത്

9.കട്ടത്തൈര് – രണ്ടു കപ്പ്

10.വെള്ളം – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙മട്ടൺ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙പാനിൽ നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.

∙ഇതിലേക്കു സവാളയും ഉപ്പും ചേർത്തു വഴറ്റുക. സവാള ഇളം ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ത്തു വഴറ്റണം.

∙ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ഇതിൽ തക്കാളി ഉടച്ചതും ചേർത്തു നന്നായി ഇളക്കുക. തക്കാളി വെന്ത് എണ്ണ തെളിയുമ്പോൾ മട്ടൺ കഷണങ്ങൾ ചേർക്കാം.

∙ഇതിലേക്കു തൈരി ചേർത്തിളക്കി നാലഞ്ചു മിനിറ്റ് വേവിച്ച ശേഷം വെള്ളം ചേർത്ത് 25 മിനിറ്റ് വേവിക്കുക.

∙മട്ടൺ നന്നായി വെന്തു ചാറു കുറുകണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here