നടൻ ഫർഹാൻ അക്തർ വിവാഹിതനായി

നടനും ചലച്ചിത്ര നിർമ്മാതാവുമായ ഫർഹാൻ അക്തറും ഗായിക ഷിബാനി ദണ്ഡേക്കറും വിവാഹിതരായി.

ഖണ്ടാലയിൽ ജാവേദ് അക്തറിന്റെയും ഷബാന ആസ്മിയുടെയും വസതിയായ സുകൂണിലാണ് ഇരുവരും വിവാഹിതരായത്. ഷിബാനിയുടെ സഹോദരി അനുഷ ദണ്ഡേക്കർ, നടി റിയ ചക്രവർത്തി, ഫർഹാന്റെ സഹോദരി സോയ അക്തർ, തുടങ്ങിയവരാണ് വിവാഹത്തിൽ അതിഥികളായി എത്തിയത്.

ഫർഹാനും ഷിബാനിയും വിവാഹ വേദിയിൽ ഗംഭീര ലുക്കിലാണ് തിളങ്ങിയത്. ഷിബാനി ചുവന്ന മൂടുപടത്തോടുകൂടിയ ചുവന്ന ഗൗൺ ധരിച്ചപ്പോൾ ഫർഹാൻ കറുത്ത സ്യൂട്ട് ധരിച്ചിരുന്നു.

ഫെബ്രുവരി 17 വ്യാഴാഴ്‌ച തങ്ങളുടെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ച ഇരുവരും ഫെബ്രുവരി 19 ന് വിവാഹിതരാകുന്നതിന് മുമ്പ് മറ്റ് ചില ചടങ്ങുകൾ നടത്തിയിരുന്നു. 2017 ൽ ആദ്യ ഭാര്യ അധുനയുമായി വേർപിരിഞ്ഞ ഫർഹാന്‌ രണ്ടു കുട്ടികളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here