രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയത്തുടക്കം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയത്തുടക്കം. ഇന്നിങ്‌സിനും 166 റണ്‍സിനും കേരളം മേഘാലയയെ തോല്‍പ്പിച്ചു. ഒരു ദിവസം ബാക്കി നില്‍ക്കെയാണ് കേരളത്തിന്റെ ജയം. പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ മേഘാലയ 148 റണ്‍സിന് ഓള്‍ ഔട്ടായി.

ഈദന്‍ ആപ്പിള്‍ ടോം 4 വിക്കറ്റും മനുകൃഷ്ണന്‍ 3 വിക്കറ്റും വീഴ്ത്തി. രോഹന്‍ എസ് കുന്നുമ്മല്‍ , പി രാഹുല്‍ , വത്സല്‍ ഗോവിന്ദ് എന്നിവരുടെ സെഞ്ചുറി കരുത്തില്‍ കേരളം ആദ്യ ഇന്നിംഗ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 505 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ മേഘാലയ 191 റണ്‍സിന് എല്ലാവരും പുറത്തായി. ബേസില്‍ തമ്പി 4 വിക്കറ്റും ജലജ് സക്‌സേന 3വിക്കറ്റും വീഴ്ത്തി. 24 ന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News