കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ‘പഞ്ചാബ്’ ഇത്തവണ ആര് ഭരിക്കും? ഉറ്റുനോക്കി രാജ്യം

പഞ്ചാബിന്റെയും, ഇന്ത്യയുടെയും രാഷ്ട്രീയം മാറ്റിമറിച്ച സുവർണ ക്ഷേത്രം തന്നെയാണ് ഇപ്പോഴും പഞ്ചാബിന്റെ രാഷ്ട്രീയ ഗതി നിർണയിക്കുന്നത്.. ഇന്ത്യൻ ചരിത്രത്തിൽ നിർണായകമായ ബ്ലൂ സ്റ്റാർ ഓപ്പറേഷനും അനന്തര ഫലമായി ഉണ്ടായ ഇന്ദിര വധവും സിഖ് കൂട്ടക്കൊലയുമാണ് രാഷ്ട്രീയത്തെ മാറ്റിമറിച്ചത്..എന്നിട്ടും കോൺഗ്രസിന് ശക്തിയാർജിച്ച പഞ്ചാബ് ഇത്തവണ കോണ്ഗ്രസിനെ കൈവിടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്..

ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ മങ്ങാത്ത ഏടായ ജാലിയൻ വാലബാഗ് കടന്നുവേണം സുവർണ ക്ഷേത്രത്തിലേക്കെത്താൻ..ജാലിയൻ വാലബാഗ് ഇന്ത്യൻ സ്വതന്ത്ര സമരത്തിന്റെ ഗതി മാറ്റിയതുപോലെ സ്വാതന്ത്ര്യനന്തര ഇന്ത്യയുടെ രാഷ്ട്രീയത്തിൽ നിർണായക പങ്ക് വഹിച്ചതാണ് അമൃത്സറിലെ സുവർണ ക്ഷേത്രം.

ഇന്ദിര ഗാന്ധി ഉത്തരവിട്ട ബ്ലൂ സ്റ്റാർ ഓപ്പറേഷൻ മാറ്റിമറിച്ചത് പഞ്ചാബിന്റെ മാത്രമല്ല ഇന്ത്യയുടേയും രാഷ്ട്രീയമായിരുന്നു.ബിന്ദ്രൻ വാലയെ കൊലപ്പെടുത്തിയ ബ്ലൂ സ്റ്റാർ ഓപ്പറേഷന്റെ അനന്തര ഫലമായിരുന്നു ഇന്ദിര ഗാന്ധി വധവും, സിഖ് കൂട്ടക്കൊലയും.

അങ്ങനെ വലിയ മാറ്റങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായെങ്കിലും കോൺഗ്രസിന് പഞ്ചാബ് അധികാര കേന്ദ്രമായും മാറുകയാണ് പിൽക്കാലത്തുണ്ടായത്.എന്നാൽ ഇത്തവണ പഞ്ചാബിന്റെ രാഷ്ട്രീയം മാറുമെന്ന സൂചനകളും നിലനിൽക്കുന്നുണ്ട്… ആംആദ്മി പോലും കൂടുതൽ ശക്തമാകുമായാണ് പഞ്ചാബിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here