തെന്നിന്ത്യക്കായി ഒരു പ്രണയകാലമൊരുക്കാന്‍ ‘ഹേയ് സിനാമിക’ മാര്‍ച്ച് 3ന് തീയറ്ററുകളിലെത്തും

കോളിവുഡ് കൊറിയോഗ്രാഫര്‍ ബൃന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഹേ സിനാമിക’ പ്രേക്ഷകര്‍ക്കായി മാര്‍ച്ച് 3 ന് തീയറ്ററുകളിലെത്തും. 2020ല്‍ പുറത്തിറങ്ങിയ ‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന അടുത്ത തമിഴ് ചിത്രമാണിത്. തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ 4 ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. അദിതി റാവു ഹൈദരിയും കാജള്‍ അഗര്‍വാളുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. യാഴന്റെയും മൗനയുടെയും ദാമ്പത്യ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകുന്നതാണ് ചിത്രം.

ജിയോ സ്റ്റുഡിയോയും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോയും വയാകോം മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖറിന്റെ സ്വന്തം പ്രൊഡക്ഷന്‍ ബാനര്‍ ആയ വേഫേറര്‍ ഫിലിംസ് ആണ്. ചിത്രത്തിലെ കഥ, തിരക്കഥ, സംഭാഷണം, വരികള്‍ എന്നിവയൊരുക്കിയിരിക്കുന്നത് മധന്‍ കാര്‍ക്കിയാണ്. ഗോവിന്ദ് വസന്തിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ ട്രെന്‍ഡിങ്ങായി മാറിയിരുന്നു. നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാര്‍, സംഗീത, ധനഞ്ജയന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here