ഉത്തർപ്രദേശിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെ

ഉത്തർപ്രദേശിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെ. അഖിലേഷ് യാദവ് മത്സരിക്കുന്ന മണ്ഡലം ഉൾപ്പടെ സമാജ്‌വാദി പാർട്ടിയുടെ തട്ടകങ്ങളിലാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്. ഹത്രസ് ഉൾപ്പെടുന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ബിജെപിക്ക് തിരച്ചടിയായി മാറിയേക്കും എന്നാണ് സൂചനകൾ.

ഉത്തർപ്രദേശിൽ നാളെ നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പ് സമാജ്‌വാദി പാർട്ടിക്ക് ഏറെ നിർണായകമാണ്. യാദവ വോട്ടുകൾ വിധി നിർണയിക്കുന്ന 30 മണ്ഡലങ്ങൾ ഉൾപ്പെടെ 59 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. മുലായം സിംഗ് യാദവിൻ്റെ കുടുംബ തട്ടകമായ ഇറ്റാവയും അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹലും യൂപി തിരഞ്ഞെടുപ്പിന്റെ ഗതി നിശ്ചയിക്കും.

ഹത്രാസ്, ഫിറോസാബാദ്, കാസ്ഗഞ്ച്, ഇറ്റാ, മെയിന്‍പുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറിയ, ഝാന്‍സി, ലളിത്പൂര്‍, ഹമീര്‍പൂര്‍, മഹോബ എന്നീ 16 ജില്ലകളാണ് മൂന്നാം ഘട്ടത്തില്‍ ബൂത്തില്‍ എത്തുക. ഇതിൽ
ഇറ്റാവ, മെയ്ൻപുരി, കനൗജ്, ഫിറോസാബാദ്, ഫറൂഖാബാദ് തുടങ്ങിയ എട്ട് ജില്ലകളിലെ 30 മണ്ഡലങ്ങൾ സമാജുവാദി പാർട്ടിയുടെ ബെൽറ്റ്‌ ആയാണ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്.

2012ൽ 30ൽ 25 സീറ്റുകളും നേടിയാണ് എസ്പി അധികാരത്തിൽ എത്തിയത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 23 സീറ്റുകൾ നേടി ബിജെപി എസ്പി കോട്ടകൾ പിടിച്ചെടുത്തു. അഖിലേഷുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം പാർട്ടി രൂപീകരിച്ച ശിവ്പാൽ യാദവ് യാദവ വോട്ടുകളിൽ ഉണ്ടാക്കിയ വിള്ളലായിരുന്നു ബിജെപിക്ക് ഗുണം ചെയ്തത് . പിണക്കം മാറി തിരിച്ചെത്തിയ ശിവ്പാൽ യാദവ് പ്രചാരണത്തിൽ സജീവമാണ്. ഇതോടെ യാദവ വോട്ടുകൾ ഒറ്റക്കെട്ടായി എസ്.പിക്ക് വീഴാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്.

അതേസമയം, കർഹലിൽ അഖിലേഷിനെതിരെ കേന്ദ്ര സഹമന്ത്രി എസ്.പി സിങ് ബാഗേലിനെ ബിജെപി രംഗത്തിറക്കി എങ്കിലും കാര്യമായ ചലനം ഉണ്ടാക്കാൻ ആയിട്ടില്ല എന്നതും sp ക്ക് ആശ്വാസമാണ്.
അതേസമയം, മൂന്നാം ഘട്ടത്തിൽ ഹത്രസിലും വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ ഹത്രാസ് പീഡനവും അതിന് ശേഷം നടന്ന സംഭവവികാസങ്ങളും അഖിലേഷ് യഥാവ് ആയുധമാക്കിയിട്ടുണ്ട്. ഹത്രസില്‍ 19 കാരിയായ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആദിത്യനാഥ് സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel