റഹിം ലാല’യായി അജയ് ദേവ്‍ഗണ്‍, ‘ഗംഗുഭായ് കത്തിയവാഡി’ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

ആലിയ ഭട്ട് നായികയാകുന്ന പുതിയ ചിത്രമാണ് ‘ഗംഗുഭായ് കത്തിയവാഡി’. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു. ‘ഗംഗുഭായ് കത്തിയവാഡി’ ചിത്രം തിയറ്ററുകളിലേക്ക് എത്താനിരിക്കെയാണ് ഇതാ അജയ് ദേവ്‍ഗണിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്.

‘റഹിം ലാല’ എന്ന കഥാപാത്രമായിട്ടാണ് അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അജയ് ദേവ്‍ഗണിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാകും എന്നാണ് വീഡിയോ നല്‍കുന്ന സൂചന. ഹുസൈന്‍ സെയ്‍ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്‍തകത്തിലെ ‘ഗംഗുഭായ് കൊത്തേവാലി’ എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ഷൂട്ടിംഗ് കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയതിനാലാണ് പൂര്‍ത്തിയാകാൻ വൈകിയത്.

സഞ്‍ജയ് ലീല ബന്‍സാലിയും ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം. ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സഞ്ചിത് ബല്‍ഹാരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നതും.

കാമാത്തിപുര പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ആലിയ ഭട്ട് എത്തുന്നത്. ‘ഗംഗുഭായ് കത്തിയവാഡി’ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ ആലിയ ഭട്ടിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. പദ്‍മാവതി’നു ശേഷം എത്തുന്ന സഞ്‍ജയ് ലീല ബന്‍സാലി ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി’. സുദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഫെബ്രുവരി 25നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ‘ഗംഗുഭായ് കത്തിയവാഡി’ ചിത്രത്തിലെ ഗാനങ്ങള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആലിയ ഭട്ടിന്റെ ഇതുവരെയുള്ള സിനിമകളിലെ മികച്ച ഒന്നാകും ‘ഗംഗുഭായ് കത്തിയവാഡി’യും നായിക കഥാപാത്രവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here