പുതുവര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി യൂട്യൂബ്; മാസം ലക്ഷങ്ങള്‍ നേടാം

യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സിന് സന്തോഷവാര്‍ത്തയുമായി കമ്പനി. വീഡിയോകള്‍ക്ക് റീച്ച് കൂട്ടാനും കൂടുതല്‍ പണം സമ്പാദിക്കാനുമുള്ള വഴികളാണ് കമ്പനി ഇത്തവണ അവതരിപ്പിക്കുന്നത്. ടിക്ക് ടോക്കില്‍ നിന്ന് പകര്‍ത്തിയ ഹ്രസ്വ വീഡിയോ എന്ന ആശയത്തിന് യുട്യൂബില്‍ കാഴ്ചക്കാരേറെയാണെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള ടൂളുകളാണ് യൂട്യൂബ് വാഗ്ദാനം ചെയ്യുന്നത്.

നിരവധി കണ്ടന്റ് ക്രിയേറ്റേഴ്‌സ് അവരുടെ വീഡിയോയുടെ ട്രെയിലറോ, പ്രധാനപ്പെട്ട ഭാഗമോ റിലീസ് ചെയ്യുന്നതിനായി രണ്ടാമതൊരു ഷോര്‍ട്ട്സ് ചാനല്‍ ആരംഭിക്കുന്നുണ്ട്. ഷോര്‍ട്ട്‌സ് ചാനല്‍ വഴി കൂടുതല്‍ പേരെ പ്രധാന ചാനലിലേക്കെത്തിക്കാന്‍ സാധിക്കും. ഷോര്‍ട്ട്സിനായി പുതിയ വിഡിയോ ഇഫക്റ്റുകളും എഡിറ്റിങ് ടൂളുകളും ചേര്‍ക്കാനാണ് യൂട്യൂബിന്റെ പദ്ധതി. ഇതിലൂടെ മികച്ച ഹ്രസ്വ വിഡിയോകള്‍ വേഗത്തില്‍ സൃഷ്ടിക്കാനാകും.

ഷോര്‍ട്ട് വിഡിയോകള്‍ക്ക് താഴെ വരുന്ന വ്യക്തിഗത കമന്റുകള്‍ക്ക് മറുപടി നല്‍കാനുള്ള പ്രത്യേക സംവിധാനവും അവതരിപ്പിക്കും. ഇന്‍സ്റ്റഗ്രാമിന്റെ ‘റീല്‍സ് വിഷ്വല്‍ റിപ്ലൈസിന്’ സമാനമാകും ഇത്. പോസ്റ്റ് ചെയ്ത ഒരു റീലില്‍ ഉപയോക്താവ് കമന്റ് ചെയ്താല്‍ ആ വ്യക്തിക്ക് വിഡിയോ സഹിതം മറുപടി നല്‍കാന്‍ സാധിക്കും.

ടിക് ടോക്ക് തന്നെയായിരുന്നു ഈ ഫീച്ചര്‍ ആദ്യം അവതരിപ്പിച്ചത്. ബ്രാന്‍ഡ്കണക്റ്റ് വഴി ബ്രാന്‍ഡഡ് ഉള്ളടക്കം നിര്‍മിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും യൂട്യൂബിന്റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഇത് സൂപ്പര്‍ ചാറ്റിനെ ഷോര്‍ട്ട്‌സിലേക്ക് സമന്വയിപ്പിക്കുകയും ഒരു ഷോര്‍ട്ട്‌സില്‍ നിന്ന് ഷോപ്പ് ചെയ്യാനുള്ള സംവിധാനം കൊണ്ടുവരികയും ചെയ്യും.

ഏത് തരം ഉള്ളടക്കമാണ് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ നിരവധിയുണ്ടെന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ട്. ഇത് പരിഹരിക്കാനായി യൂട്യൂബ് സ്റ്റുഡിയോ ആപ്പിലേക്ക് പുതിയ സ്ഥിതിവിവരക്കണക്കുകള്‍ ചേര്‍ക്കും. പ്രേക്ഷകര്‍ ഉള്ളടക്കവുമായി എങ്ങനെ ഇടപഴകുന്നുവെന്ന് മനസിലാക്കാനും പുതിയ ആശയങ്ങള്‍ തിരിച്ചറിയാനും ഇത് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ സഹായിക്കുമെന്നാണ് കമ്പനിയുടെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News