കൊടുങ്കാറ്റില്‍ വിമാനങ്ങള്‍ ആടിയുലഞ്ഞത് ലൈവില്‍ കണ്ടത് 65 ലക്ഷം പേര്‍

ബ്രിട്ടനില്‍ ഇന്നലെ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റില്‍ വിമാനങ്ങള്‍ ആടിയുലഞ്ഞു. മണിക്കൂറില്‍ 122 മൈല്‍ വേഗത്തിലാണ് കാറ്റ് വീശിയത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലാണ് അസാധാരണമായ തരത്തില്‍ വിമാനങ്ങള്‍ കാറ്റില്‍പ്പെട്ടത്. ബിഗ്ജെറ്റ് ടിവി പുറത്തുവിട്ട സംഭവത്തിന്റെ യൂട്യൂബ് ലൈവ് വീഡിയോ ആകെ 65 ലക്ഷം പേര്‍ കണ്ടു.

ഒരേസമയം 33 ലക്ഷത്തിലധികം പേര്‍ വരെ ലൈവ് കാണുന്നുണ്ടായിരുന്നു
എട്ടു മണിക്കൂറാണ് ലൈവ് സ്ട്രീമിങ്ങുണ്ടായിരുന്നത്. ജെറി ഡയര്‍ വിശദകമന്ററിയും നല്‍കിയിരുന്നു.ബ്രിട്ടനില്‍ വളരെ മോശം കാലവസ്ഥയുള്ളതിനാല്‍ നിരവധി വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിന് മുമ്പൊരിക്കല്‍ വിമാനത്താവളത്തില്‍ കാറ്റില്‍പ്പെട്ട വിമാനം ഇറങ്ങിയ ഉടന്‍ പറന്നുയര്‍ന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel