‘പാടുന്നോർ പാടട്ടെ’ ഔട്ടായി ഭീഷ്മപർവ്വ’ത്തിലെ ‘പറുദീസ’; വീഡിയോ ഗാനം

മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഭീഷ്മപര്‍വ്വ’ത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ഈ വാനിന്‍ തീരങ്ങള്‍ തെളിയുന്നു’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെയും സൗബിന്റെയും ഡാന്‍സ് പെര്‍ഫോമന്‍സ് വീഡിയോയുടെ ഹൈലൈറ്റാണ്. മാര്‍ച്ച് മൂന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

നേരത്തെ ‘പറുദീസ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ഒരു മില്ല്യണിലധികം കാഴ്ചക്കാരാണ് വീഡിയോയ്ക്കുളളത്. സുഷിന്‍ ശ്യാമിന്റെ സംഗീത്തില്‍ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ‘ആകാശം പോലെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹംസിക അയ്യരും കപിവല്‍ കപിലനും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വ്വം’. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഭീഷ്മ പര്‍വ്വത്തിനു മുന്‍പ് അമല്‍ നീരദിന്റെ ‘ബിലാല്‍’ ആണ് ചര്‍ച്ചയായതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ‘ഭീഷ്മപര്‍വ്വം’ സിനിമ പ്രഖ്യാപിക്കുകയായിരുന്നു.

മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel