ബട്ടർ ചിക്കൻ പ്രേമിയാണോ? എങ്കിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം

ഏവർക്കും ഇഷ്ടമുള്ള ഒരു ഐറ്റമാണ് ബട്ടർ ചിക്കൻ. എന്നാൽ ബട്ടർ ചിക്കൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ഭൂരിഭാഗം ആളുകൾക്കും ഇപ്പോഴും അറിയില്ല. അതുകൊണ്ട് നമ്മുക്ക് ഇന്ന് തന്നെ കിടിലം ബട്ടർ ചിക്കൻ ഉണ്ടാക്കി നോക്കാം.

ചേരുവകള്‍

ചിക്കന്‍ – 500 ഗ്രാം
സവാള 2 എണ്ണം
തക്കാളി 2 എണ്ണം
ഇഞ്ചി 1വലിയ കഷണം
വെളുത്തുള്ളി 10 അല്ലി
അണ്ടിപ്പരിപ്പ് 100 ഗ്രാം
കാശ്മീരി മുളകുപൊടി 3 ടീസ്പൂണ്‍
ബട്ടര്‍ 100 ഗ്രാം
ഓയില്‍ 2 ടീസ്പൂണ്‍
ഗരം മസാല 1/2 ടീസ്പൂണ്‍
കസൂരി മേത്തി 1/2 ടീസ്പൂണ്‍
ഫ്രഷ് ക്രീം 4 ടേബി

തയ്യാറാക്കുന്നവിധം

ആദ്യം ചിക്കനില്‍ ഒരു ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി കുറച്ച് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് അരമണിക്കൂറെങ്കിലും വയ്ക്കുക. അതിനുശേഷം അത് കുറച്ച് ബട്ടര്‍ ഇട്ട് ഫ്രൈ ചെയ്‌തെടുക്കാം. അതിനുശേഷം മസാല റെഡിയാക്കാന്‍ ആയി കുറച്ച് ഓയില്‍ ഒഴിച്ച് അതില്‍ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഫ്രൈ ചെയ്യുക ഇതിലേക്ക് സവാള ചേര്‍ത്തു കൊടുക്കുക. സവാള പച്ചമണം മാറി കഴിയുമ്പോള്‍ നേരത്തെ അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേര്‍ക്കാം. അതും ഉടഞ്ഞു കഴിയുമ്പോള്‍ എടുത്തു വെച്ചിരിക്കുന്ന 100 ഗ്രാം അണ്ടിപ്പരിപ്പ് ചേര്‍ത്ത് കൊടുക്കുക അതിനുശേഷം എടുത്തു വച്ചിരിക്കുന്ന ബാക്കി കാശ്മീരി ചില്ലി പൗഡര്‍ ചേര്‍ത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.

കുറച്ചുനേരം ഇളക്കിയതിനു ശേഷം തീ ഓഫ് ചെയ്ത് ആറിയതിനു ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം വീണ്ടും അരച്ച മസാല ചൂടാക്കുക 100 ഗ്രാമില്‍ ബാക്കി ബട്ടറും കൂടെ ചേര്‍ത്ത് കൊടുക്കുക ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ കൂടെ ചേര്‍ത്ത് കൊടുക്കുക കുറച്ചുനേരം ചെറിയ തീയില്‍ വച്ച് , ക്രീം ചേര്‍ത്തുകൊടുക്കാം ക്രീം ചേര്‍ത്ത് ഉടനെ തീ ഓഫ് ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here