അമ്പോ ഒരു രക്ഷയില്ല; ഇന്ന് രാത്രി ഗ്രീന്‍ ചിക്കന്‍ ആയാലോ?

നിങ്ങള്‍ ഹോട്ടലില്‍ പോയി ഗ്രീന്‍ ചിക്കന്‍ കഴിക്കാറുണ്ടോ? ആഫ്രിക്കന്‍ രുചിയായ ഗ്രീൻ ചിക്കൻ ഇന്ത്യയിൽ പലയിടങ്ങളിലും പല രുചികളിലും കിട്ടും . ഗോവയില്‍ പോയാല്‍ സ്‌പെഷ്യല്‍ ചിക്കന്‍ കാഫ്‌റേല്‍ അല്ലെങ്കില്‍ ഗ്രീന്‍ ചിക്കന്‍ കിട്ടും. നിങ്ങള്‍ക്കും ഈ വിഭവം എളുപ്പത്തിൽ രുചികരമായി വീട്ടിൽ തന്നെ ഉണ്ടാക്കാം.

ചേരുവകള്‍
ചിക്കന്‍ 750 ഗ്രാം

കാഫ്‌റേല്‍ മസാല തയാറാക്കാന്‍

പച്ചമുളക് 15 എണ്ണം
മല്ലിയിലയും പുതിന ഇലയും ആവശ്യത്തിന്
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി 12 അല്ലി
കുരുമുളക് 20 എണ്ണം
പട്ട ചെറിയ 4 കഷ്ണം
പെരും ജീരകം 1 ടീ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി
ഗ്രാമ്പു 4 എണ്ണം
തൈര് 2 സ്പൂണ്‍

തയ്യാറാക്കുന്നവിധം

ചിക്കന്‍ ഒഴികെയുള്ള ചേരുവകള്‍ മിക്‌സിയില്‍ അരച്ചെടുക്കുക. ചിക്കന്‍ കഷ്ണത്തില്‍ ഈ അരപ്പ് ചേര്‍ത്ത് യോജിപ്പിച്ച് 2 മണിക്കൂര്‍ വെയ്ക്കുക. ഒരു പാത്രം ചൂടായാല്‍ അതിലേക്ക് മസാല പുരട്ടി വെച്ച ചിക്കനും രണ്ടു ടേബിള്‍ സ്പൂണ്‍ ഓയിലും അര കപ്പ് ചൂടുവെള്ളം ചേര്‍ത്ത് മൂടി വെയ്ക്കുക. വെന്ത് കുറുകി വന്നാല്‍ തീ ഓഫ് ചെയ്തു വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here