യു എ ഇയില്‍ പെട്രോള്‍ ടാങ്കര്‍ ട്രക്ക് ഓടിച്ച് താരമായി മലയാളിയായ ഡെലീഷ്യ

യു എ യില്‍ പെട്രോള്‍ ടാങ്കര്‍ പുഷ്പം പോലെ ഓടിച്ച് താരമായിരിക്കുകയാണ് 22കാരിയായ മലയാളി ഡെലീഷ്യ. ചെറുപ്പം മുതലേ ഡെലീഷ്യക്ക് വണ്ടികളോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞത് അച്ഛന്‍ ഡേവിസ് ആയിരുന്നു.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എല്ലാം പെണ്‍കുട്ടികളേയും പോലെ സ്‌കൂട്ടിയില്‍ തുടങ്ങിയത്. പിന്നീട്, വീട്ടില്‍ ഉണ്ടായിരുന്ന അംബാസിഡറില്‍ ഡ്രൈവിംഗ് സ്വായത്തമാക്കി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ടാങ്കര്‍ ലോറി ഡ്രൈവറായിരുന്ന അച്ഛന്റെ പാര്‍ട് ടൈം കിളിയായി ചാര്‍ജെടുക്കുകയും ചെയ്തു. പിന്നീട് ഡ്രൈവിംഗ് പാഷനായി മാറുകയായിരുന്നു.

അബുദാബിയില്‍ നിന്നുള്ള ഫോണ്‍ കോളില്‍ നിന്നായിരുന്നു ഡെലീഷ്യയുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ച് തുടങ്ങിയത്. ദുബായിയിലെത്തിയെങ്കിലും കടമ്പകള്‍ ഏറെയായിരുന്നു ഡെലീഷ്യയ്ക്ക്. അതില്‍ ആദ്യത്തേത് ലൈസന്‍സ് എടുക്കുക എന്നതാണ്. ഇന്ത്യയില്‍ വണ്ടിയോടിച്ച പരിചയം മാത്രം മതിയാകില്ല ദുബായിയില്‍ ലൈസന്‍സ് കിട്ടാന്‍. റോഡ് നിയമങ്ങള്‍ മുതല്‍ എല്ലാം പഠിച്ച് നിരവധി ടെസ്റ്റുകള്‍ പാസ്സായാല്‍ മാത്രമേ ലൈസന്‍സ് സ്വന്തമാക്കാന്‍ കഴിയുകയുള്ളു. തന്റെ പരിശ്രമവും ആത്മവിശ്വാസവും ഡെലീഷ്യക്ക് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ചു.

ഇന്ന് യുഎഇയില്‍ പെട്രോള്‍ ടാങ്കര്‍ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി വനിത എന്ന നേട്ടം ഡെലീഷ്യയ്ക്ക് മാത്രം സ്വന്തമായുള്ളതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here