ആനാവൂർ നാരായണൻ നായർ വധക്കേസ്; പ്രതികളെയും കൊലക്ക് ഉപയോഗിച്ച ആയുധങ്ങളും സാക്ഷി തിരിച്ചറിഞ്ഞു

CPIM നേതാവ് ആനാവൂർ നാരായണൻ നായർ വധക്കേസിൽ ഇളയ മകനും രണ്ടാം സാക്ഷിയുമായ ശിവപ്രസാദ് മുഴവൻ പ്രതികളെയും തിരിച്ചറിഞ്ഞു . കൊലക്ക് ഉപയോഗിച്ച ആയുധങ്ങളും കോടതിയിൽ വച്ച് ശിവപ്രസാദ് തിരിച്ചറിഞ്ഞു.

പ്രതികൾ ഇന്നും RSS നേതാക്കളുടെ അകമ്പടിയോടെയാണ് കോടതിയിൽ എത്തിയത്.ഒരുപോലത്തെ വസ്ത്രം മാസ്ക് എന്നിവ ധരിച്ച് എത്തിയിട്ടും പ്രതികളെ മാസ്ക് മാറ്റാതെ തന്നെ സാക്ഷി തിരിച്ചറിഞ്ഞു.കേസിൽ ദൃക്സാക്ഷിയും മൂത്ത മകനുമായ ഗോപകുമാറും നേരത്തെ വിചാരണ ഘട്ടത്തിൽ മുഴുവൻ പ്രതികളെയും, തിരിച്ചറിഞ്ഞിരുന്നു. നാരായണൻ നായരുടെ ഭാര്യയെ അടുത്ത ദിവസം കോടതി വിസ്തരിക്കും.

2013 നവംബർ 4 ന് രാത്രിയാണ് ആനാവൂരിലെ സിപിഐഎമ്മിൻ്റെ ബ്രാഞ്ച് സെക്രട്ടറിയും മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന കമ്മിറ്റ അംഗവുമായ നാരായണൻ നായർ കൊല ചെയ്യപ്പെടുന്നത്. എസ്എഫ്ഐ വെള്ളറട ഏരിയാ സെക്രട്ടറിയായിരുന്ന മകൻ ശിവപ്രസാദിനെ ആക്രമിക്കാൻ എത്തിയ സംഘം ആണ് അച്ഛനായ നാരായണൻ നായരെ കൊലപ്പെടുത്തിയത്.

ഭാര്യയുടെയും മക്കളുടെയും മുന്നിലിടാണ് നാരായണൻ നായരെ ആർ എസ് എസ് അക്രമി സംഘം ക്രൂരമായി കൊലപ്പെടുത്തുന്നത്. നാരായണൻ നായരെ കൊലപ്പെടുത്തിയ സംഘം മൃതദേഹം വലിച്ചിഴച്ച് റോഡിൽ കൊണ്ടിടുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News