പ്രണവിന്റെ കാര്യങ്ങളെല്ലാം തന്നോടാണ് ചോദിക്കാറ്; കല്യാണി

തന്റെ അഭിമുഖങ്ങളെല്ലാം പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് ചോദിക്കാനെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. എല്ലാവര്‍ക്കും പ്രണവിനെക്കുറിച്ചാണ് അറിയേണ്ടത്. പ്രണവ് അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുകയാണെന്നും താന്‍ അവനുവേണ്ടി അഭിമുഖങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് കരുതുന്നതെന്നും കല്ല്യാണി പറഞ്ഞു. ഹൃദയത്തിന്റെ ഒ.ടി.ടി റിലീസിന് മുന്നോടിയായി അണിയറപ്രവര്‍ത്തകരെല്ലാവരും ലൈവിലെത്തിയപ്പോഴാണ് കല്ല്യാണിയുടെ പ്രതികരണം.

പ്രണവ് എന്ന് ഇന്റര്‍വ്യൂവിന് തയ്യാറാകുമെന്ന് വിനീത് ശ്രീനിവാസാണ് കല്ല്യാണിയോട് ചോദിച്ചത്. ആദ്യ സിനിമ പ്രഖ്യാപിച്ചപ്പോള്‍ നല്‍കിയ അഭിമുഖത്തില്‍ പോലും പ്രണവിനെക്കുറിച്ചുള്ള ചോദ്യമുണ്ടായിരുന്നെന്നും തന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതായെന്നുമാണ് കല്ല്യാണി ഇതിന് മറുപടി പറഞ്ഞത്. പ്രണവ് ഇന്റര്‍വ്യൂ കൊടുക്കാന്‍ എപ്പോഴെങ്കിലും തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നും കല്ല്യാണി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here