വരുന്നത് കിടിലൻ കോമഡി എന്റെർറ്റൈനെർ; ‘ഉപചാരപൂർവം ഗുണ്ട ജയൻ’ ട്രെയിലറിന് വമ്പൻ സ്വീകരണം

നടൻ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ഉപചാരപൂർവം ഗുണ്ട ജയൻ ഈ വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചു മുതൽ കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. ഇതിനോടകം വലിയ പ്രതീക്ഷയാണ് ഈ ചിത്രം പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ രണ്ടു മനോഹര ഗാനങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ റിലീസ് ചെയ്യുകയും വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ കൂടി നമ്മുടെ മുന്നിൽ എത്തിയിരിക്കുകയാണ്. ഒരു കംപ്ലീറ്റ് കോമഡി എന്റെർറ്റൈനെർ എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്.

അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന ഈ കോമഡി എന്ററൈനെറിനു, കുറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം യുവ താരം ദുൽകർ സൽമാൻ നിർമ്മിച്ച ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഉണ്ട്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് വർമയാണ്. സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിന് സംഗീതം പകർന്നത് ബിജിപാലും എഡിറ്റ് ചെയ്തത് കിരൺ ദാസുമാണ്. എൽദോ ഐസക് ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു. ശബരീഷ് വർമ്മ ഈണമിട്ട പാടിയ ഗുണ്ട ഗുണ്ട ഗുണ്ട ജയൻ എന്ന ഇതിലെ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here