കൊല്ലം ബീച്ചിൽ തിരയിലകപ്പെട്ട പത്തുവയസുകാരനെ ലൈഫ്​ഗാർഡുമാർ രക്ഷപ്പെടുത്തി

കൊല്ലം ബീച്ചിൽ തിരയിലകപ്പെട്ട പത്തുവയസുകാരനെ ലൈഫ്​ഗാർഡുമാർ രക്ഷപ്പെടുത്തി. ചവറ സ്വദേശി മുഹമ്മദ്ഇബ്രാഹിമിന്റെ മകൻ ഹസൻ ആണ് തിരയിൽപ്പെട്ടത്. ലൈഫ്​ഗാര്‍ഡ് ടവറിന് 50 മീറ്റര്‍ മാറി വൈകിട്ട് 5.30ഓടെയാണ് അപകടം.

വേലിയേറ്റ സമയമായതിനാൽ തിര ശക്തമായി കരയിലേക്ക് അടിച്ചുകയറുന്നുണ്ടായിരുന്നു. അതിനാൽ ബീച്ചിലെത്തിയവർക്ക് ലൈഫ് ​ഗാർഡുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകി മടങ്ങിയ ഉടനെയായിരുന്നു അപകടമെന്ന് ലൈഫ്​ഗാർഡുമാർ അറിയിച്ചു.

ഉടൻ രക്ഷാപ്രവർത്തനം നടത്താനായതാണ് ദുരന്തമൊഴിവാക്കിയത്. ലൈഫ്​ഗാർഡുമാരായ എം കെ പൊന്നപ്പൻ, രതീഷ്കുമാർ,ഷാജി ഫ്രാൻസിസ് എന്നിവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here