ശാന്തിഗിരിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണാഘോഷങ്ങളോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. ഫെബ്രുവരി 22 ന് നടക്കുന്ന പൊതു സമ്മേളനത്തിൽ 25 ചതുരശ്രഅടിയിൽ ഒരാൾ എന്ന നിലയിൽ 200 പേർക്ക് മാത്രമാണ് അനുമതി. വൈകുന്നേരം നടക്കുന്ന കുംഭഘോഷയാത്രയിൽ 1500 പേർക്ക് പങ്കെടുക്കാം.

18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് പ്രവേശനമെങ്കിലും രോഗലക്ഷണമില്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഘോഷയാത്രയിൽ പങ്കെടുക്കാവുന്നതാണ്. വിളംബര വാഹനങ്ങൾക്ക് അനുമതിയില്ല. ആൾക്കൂട്ട നിയന്ത്രണം , മുഴുവൻ സമയം മാസ്ക് ധരിക്കൽ, യോഗവേദിയിലും പരിസരത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കൽ എന്നീ ഉപാധികളോടെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചത്.

കോവിഡിന്റെ ആദ്യഘട്ട വ്യാപനം മുതൽ ആശ്രമത്തിൽ കോവിഡ് നിബന്ധനകൾ കർശനമായും പാലിച്ചുവരികയാണെന്നും പൂജിതപീഠം സമർപ്പണാഘോഷത്തിന്റെ പരിപാടികൾ വിദഗ്ദ്ധരായ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കുമെന്നും എല്ലാ ചടങ്ങുകൾക്കൂം പൂർണ്ണമായ പ്രോട്ടോക്കോൾ പാലിക്കുമെന്നും ശാന്തിഗിരി ആതുരസേവനവിഭാഗം മെഡിക്കൽ സൂപ്രണ്ട് ഡോ. ബി. രാജ്കുമാർ അറിയിച്ചു.

രാവിലെ 5ന് താമരപര്‍ണ്ണശാലയില്‍ പ്രത്യേക പുഷ്പാഞ്ജലി, 6 ന് ആരാധന, തുടർന്ന് ധ്വജം ഉയർത്തൽ എന്നീ ചടങ്ങുകളോടെ പൂജിതപീഠം സമർപ്പണാഘോഷങ്ങൾ ആരംഭിക്കും. 8 ന് നടക്കുന്ന പൊതു സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ മണ്ഡലങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. 11 ന് ഗുരുദര്‍ശനം. വൈകിട്ട് 5.00 മണിക്ക് ആശ്രമ സമുച്ചയത്തില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ നിന്നും കുംഭഘോഷയാത്ര ആരംഭിച്ച് ആശ്രമ സമുച്ചയത്തെ വലംവെച്ച് ഗുരുപാദങ്ങളിൽ സമർപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here