പ്രായം പതിനഞ്ച്, ഉയരം 7 അടി 5 ഇഞ്ച്; ഗിന്നസ് ബുക്കില്‍ ഇടം നേടി ഒലിവര്‍ റയോക്‌സ്

ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച് പതിനഞ്ചു വയസുള്ള ബാസ്‌ക്കറ്റ്ബോള്‍ താരം. ഒലിവര്‍ റയോക്സാണ് 7 അടി അഞ്ചിഞ്ച് ഉയരവുമായി ലോകറിക്കാര്‍ഡ് സ്ഥാപിച്ചത്. കൗമാര പ്രായത്തിലേ ഏവരെയും അത്ഭുതപ്പെടുത്തുന്ന ഉയരമാണ് ലോക റിക്കാര്‍ഡ് നേടാന്‍ ഒലിവറിനെ സഹായിച്ചത്. കനേഡിയന്‍ മാതാപിതാക്കളും ഉയരത്തില്‍ മറ്റുള്ളവരേക്കാള്‍ മുന്നിലാണ്.

ഒലിവറിന്റെ പിതാവിന് 6.8 അടിയും, മാതാവിന് 6.2 അടിയും ഉയരം ഉണ്ട് . ഫ്ളോറിഡാ ഐ.എം.ജി അക്കാദമി ബാസ്‌ക്കറ്റ് ബോള്‍ താരമാണ് ഒലിവര്‍. ഉയരം മാത്രമല്ല, സമര്‍ത്ഥനായ വിദ്യാര്‍ത്ഥി കൂടിയാണ് ഒലിവര്‍. ബാസ്‌ക്കറ്റ് ബോളാണ് പ്രിയപ്പെട്ട വിനോദം. ഒലിവര്‍ ധരിക്കുന്ന ഷൂസ്സിന്റെ സൈസ് 20 ആണ്.

ഒലിവര്‍ വര്‍ഷവും പത്തു സെന്റിമീറ്റര്‍ വരെ വളരുന്നു എന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് വയസ്സുകളിലായിരുന്നു ഒലിവറിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച. ഇപ്പോള്‍ പഠിക്കുന്ന സ്‌ക്കൂളിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥിയാണ് ഒലിവര്‍. ഒലിവറിനെ ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍ ലഭിച്ചതില്‍ ഹെഡ് കോച്ച് ജൊമി ഷില്ലര്‍ അഭിമാനിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News