നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര വാളകത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എംസി റോഡ് സൈഡിൽ വാളകം സെന്റ് മേരീസ് ബഥനി സ്കൂളിന് സമീപത്തുള്ള കുരിശടിയുടെ മുന്നിൽ നിന്നാണ് ചോരകുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാത്രി 7.30 ഓടെ അതുവഴി പോയ കാൽനടയാത്രക്കാരാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടത്.

ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിങ്ക് പൊലീസും വാളകം എയ്ഡ് പോസ്റ്റിലെ പൊലീസും ഉടൻ സ്ഥലത്തെത്തി. കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐസിയുവിലേക്ക് മാറ്റി.

4 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന് 2 കിലോ 700 ​ഗ്രാം തൂക്കമുണ്ട്. കുഞ്ഞ് പൂർണ്ണ ആരോ​ഗ്യവാനാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News