യുപിയിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്.16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മുതൽ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.

2017 ൽ BJP -49 സീറ്റിൽ വിജയിച്ചിരുന്നു. SP -9 ഉം കോൺഗ്രസ് ഒരു സീറ്റുമാണ് നേടിയിരുന്നത്. 627 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 2.15 കോടി വോട്ടർമാരാണുള്ളത്. 6 മന്ത്രിമാർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ഹത്രാസ്, ഫിറോസാബാദ്, ഇറ്റ, കസ്ഗഞ്ച്, മെയിന്‍പുരി, ഫാറൂഖാബാദ്, കന്നൗജ്, ഇറ്റാവ, ഔറാരിയ, കാണ്‍പൂര്‍ ദേഹത്, കാണ്‍പൂര്‍ നഗര്‍, ജലാവുന്‍, ജാന്‍സി, ലളിത്പൂര്‍, ഹമിര്‍പൂര്‍, മഹോബ ജില്ലികളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ കർഹാൽ ഉൾപ്പെടെയുള്ള എസ്പിയുടെ ശക്തി കേന്ദ്രങ്ങളാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന മണ്ഡലങ്ങൾ. 2017 ലെ തെരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിൽ ഭൂരിഭാഗവും ബിജെപി പിടിച്ചെടുത്തിരുന്നു. അന്ന് ബിജെപിക്ക് 49 സീറ്റുകളും സമാജ് വാദിക്ക് 9 സീറ്റുകളുമായിരുന്നു ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News