ഉദ്ധവ് താക്കറെ- തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവൂ കൂടിക്കാഴ്ച ഇന്ന്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ഇന്ന് കൂടിക്കാഴ്ച നടത്തും. മുംബൈയിലെ ഉദ്ധവ് താക്കറെയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക .

2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾ ഇരുവരും ചർച്ച ചെയ്യും. NCP നേതാവ് ശരദ് പവാറിനെ കെസിആർ ഇന്ന് കാണില്ല.

ബിജെപി ഇതര പാർട്ടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ദില്ലിയിൽ ഉടൻ ചേരുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ചർച്ചക്ക് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഉദ്ധവ് താക്കറെയും കെ സി ആറും കൂടിക്കാഴ്ച നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News