സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്

സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം ജില്ലാപഞ്ചായത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത് തുടര്‍ച്ചയായ നാലാം തവണയാണ്. പ്രതിസന്ധി കാലത്തെ കൂട്ടായ പ്രയത്‌നത്തിനുള്ള അംഗീകാരമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

പദ്ധതി തുകയുടെ മികച്ച വിനിയോഗം,പദ്ധതികളുടെ ആസൂത്രണ മികവ്, ജനോപകാരപ്രദമായ മികച്ച പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം.ഭരണപരമായ കാര്യങ്ങളില്‍ പുലര്‍ത്തിയ കൃത്യതയും നേട്ടമായി മാറി.പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു-ഹോള്‍ഡ്
കൂട്ടായ പ്രയത്‌നത്തിനുള്ള അംഗീകാരമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന്റെ നിലപാട്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ. ഷൈലജ ബീഗവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളും ഉറച്ച പിന്തുണയായി കൂടെയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News