കുതിരവട്ടത്ത് നിന്ന് 17 കാരി ചാടിപ്പോയി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും അന്തേവാസി ഓടുപൊളിച്ചു ചാടി പോയി. ഇന്ന് പുലർച്ചെയാണ് 17 വയസ്സുകാരി മനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. മഹാരാഷ്ട്ര സ്വദേശിനിയുടെ കൊലപാതകം നടന്ന അഞ്ചാം വാർഡിൽ നിന്നാണ് ഇവർ ചാടി പോയത്.

അതേസമയം, രണ്ട് ദിവസം മുമ്പ് ഇതേ വാർഡിൽ നിന്ന് ഭിത്തി തുരന്ന് ഒരു രോഗി ചാടി പോയിരുന്നു.ഇന്നലെ വൈകുന്നേരം ചാടി പോയ ഇരുപത്തിയൊന്നുകാരനെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തി. മലപ്പുറം വണ്ടൂർ സ്വദേശിയെയാണ് കണ്ടെത്തിയത്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കുതിരവട്ടത്തു നിന്ന് അന്തേവാസി ചാടിപ്പോകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News