കോൺഗ്രസിൽ പുതിയ സമവാക്യം; ചെന്നിത്തലയും കെ. സുധാകരനും തമ്മിൽ യോജിപ്പിലേക്ക്

കോൺഗ്രസിൽ പുതിയ സമവാക്യം രൂപപ്പെടുന്നു. ഏറെ കാലത്തെ അകൽച്ചക്ക് ശേഷം ചെന്നിത്തലയും കെ. സുധാകരനും തമ്മിൽ യോജിപ്പിലേക്ക് . സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുധാകരൻ പുലർത്തുന്ന മെയ് വഴക്കം ആണ് ഇരുവരേയും തമ്മിൽ അടുക്കാൻ കാരണം. ഗ്രൂപ്പ് അണികളിൽ വലിയ ചോർച്ചയുണ്ടായതാണ് ചെന്നിത്തല വിട്ടുവീഴ്ച്ച ചെയ്യാൻ കാരണമെങ്കിൽ സംഘടനാ വിഷയങ്ങളിൽ നിരന്തരമായി കെ.സി വേണുഗോപാലും VD സതീശനും ഇടപ്പെടുന്നതാണ് സുധാകരനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് .

പ്രതി പക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോൾ ശത്രുപക്ഷത്ത് നിലയുറിപ്പിച്ച കെ. സുധാകരനോട് ഇപ്പോൾ ചെന്നിത്തലക്ക് വൈര്യ ഇല്ല. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുറിവുണക്കാൻ കെ സുധാകരൻ നടത്തിയ നീക്കം ഫലം കണ്ടിട്ടുണ്ട്. ജില്ലകളിലും കെ പി സി സി യും പുതിയ പുന: സംഘടനയിൽ രമേശ് ചെന്നിത്തല വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ലഭിക്കും.

ചെന്നിത്തലയുടെ പാർലമെൻ്ററി ഇടപ്പെടലുകൾ സർക്കാരിനെതിരെ നടക്കുന്ന കേസുകൾ എന്നിവയ്ക്ക് പാർട്ടി പിന്തുണ ഉറപ്പാക്കണം ഇവയാണ് ചെന്നിത്തലയുടെ ഡിമാൻറുകൾ .ലോകായുക്ത നിരാകരണ പ്രമേയ വിഷയത്തിൽ പാർട്ടി പ്രസിഡൻ്റിൻ്റെ പിന്തുണ തനിക്ക് ഉണ്ടെന്ന് ചെന്നിത്തല ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടത് ഇതിന് ശേഷമാണ്. മറുഭാഗത്ത് VD – KC അച്ചുതണ്ടിൻ്റെ ഇടപ്പെടലിൽ കെ. സുധാകരനും അസ്വസ്ഥനാണ്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെ തീരുമാനിക്കുന്നതിനെ ചൊല്ലി KC വേണുഗോപാലുമായി രൂപപ്പെട്ട അസ്വസ്ഥത ആണ് അവസാനത്തേത്. താൻ അംഗീകരിച്ച ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ കൂട്ടിചേർക്കൽ വരുത്തിയതും , തന്നെ മറികടന്ന് ജില്ലകളിൽ ഇടപ്പെടൽ നടത്തുന്നതും സുധാകരനെ അലോസരപ്പെടുത്തുന്നുണ്ട്.

വാശിയേറിയ തിരഞ്ഞെടുപ്പ് നടന്നാൽ അത് അത്യന്തികമായി അത് സ്ഥാനത്തിനാവും ഇളക്കം ഉണ്ടാക്കുക എന്ന തിരിച്ചറിവും സുധാകരനെ വിട്ടുവീഴ്ച്ചക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ആണ്. പുന: സംഘടനക്ക് ഒരു മാസം കൂടി സമയം ലഭിച്ചത് കെ സുധാകരന് ആശ്വാസം ആണ്. എന്നാൽ തിരഞ്ഞെടുപ്പ് വേണമെന്ന് A ഗ്രൂപ്പ് വരണാധികാരിയോട് ആവശ്യപ്പെട്ടത് ഔദ്യോഗിക വിഭാഗത്തെ ആശങ്കയുണ്ടാക്കുന്നുണ്ട്. വരുന്ന പുന: സംഘടനയിൽ മെച്ചപ്പെട്ട പ്രാതിനിധ്യം നൽകി അവരെ കൂടി അനുനയിപ്പിച്ചാൽ സമാധാനപരമായ സംഘടന തിരഞ്ഞെടുപ്പ് ആവും കേരളത്തിലേത്. ഇതിന് ചെന്നിത്തലയുമായുള്ള സൗഹൃദം കെ സുധാകരന് ഗുണം ചെയ്യുമെന്നാണ് പൊതുവിൽ ഉള്ള വിലയിരുത്തൽ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here