ISLൽ എടികെ മോഹൻ ബഗാനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില

ISLൽ ആവേശപ്പോരാട്ടത്തിൽ എടികെ മോഹൻ ബഗാനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില . ഏഴാം മിനുട്ടിൽ അഡ്രിയാൻ ല്യൂണയുടെ ഗോളിൽ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തപ്പോൾ ഡേവിഡ് വില്യംസിന്റെ ഗോളിൽ എടികെ ഒപ്പമെത്തി .

64 ആം മിനുട്ടിൽ ല്യൂണ വീണ്ടും ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചെങ്കിലും കളിയുടെ അവസാന മിനുട്ടിൽ ഫിൻലൻഡ് താരം ജോണി കൗകോയുടെ ഗോളിൽ എടികെ സമനില പിടിച്ചു. മത്സരത്തിൽ എടികെയുടെ പ്രബീർ ദാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. വിജയ തുല്യമായ സമനിലയോടെ എടികെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. പോയിൻറ് പട്ടികയിൽ നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News