കുവൈത്തിൽ ബാലവേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി

കുവൈത്തിൽ ബാല വേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി. ശുവൈഖിലെ ഗാരേജുകളിൽ പ്രായപൂർത്തിയാകാത്തവരെ ജോലിക്ക് വെച്ചതായി കണ്ടെത്തി. ഇത്തരം കേസുകളിൽ കർശന നടപടി ഉണ്ടാകുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി .

മാൻപവർ അതോറിറ്റിയിലെ മാൻപവർ പ്രൊട്ടക്ഷൻ ഡിപ്പാർട്ടമെന്റ് മേധാവി ഫഹദ് അൽ മുറാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ശുവൈഖ് വ്യവസായ മേഖലയിലെ ഗാരേജുകളിൽ പ്രായപൂർത്തിയാകാത്തവരെ തൊഴിലെടുപ്പിക്കുന്നതായി പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് പരിശോധന കാമ്പയിനു തുടക്കമിട്ടത് . ഏതാനും കുട്ടികളെ കണ്ടെത്തിയതായും 35 ഗാർഹികത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.

കുട്ടികളെ അവരുടെ സമ്മതത്തോടെയാണെങ്കിലും തൊഴിലെടുപ്പിക്കുന്നത് നിയമലംഘനമാണെന്നും തൊഴിലുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നല്ല ഭാവിക്ക് വേണ്ടി വിദ്യാഭ്യാസം നേടൽ കുട്ടികളുടെ അവകാശമാണെന്നും തൊഴിലിടത്തിൽ ചൂഷണം നടത്തുന്നത് തടയാൻ രാജ്യവ്യാപകമായി പരിശോധന നടത്തുമെന്നും മാൻപവർ പ്രൊട്ടക്ഷൻ വകുപ്പ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News