സജീവൻ ആത്മഹത്യ ചെയ്ത സംഭവം; ആറ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

എറണാകുളം പറവൂരില്‍ ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫിസിലെ ആറ് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഷന്റ് ചെയ്തത്. സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായെന്ന ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുെട അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനായിരുന്നു പറവൂര്‍ സ്വദേശി സജീവന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫിസിലെ ആറ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂനിയർ സൂപ്രണ്ട് ഡെൽമ സി ജെ, സീനിയർ ക്ലർക്ക് അഭിലാഷ് ഒ ബി, സെക്ഷൻ ക്ലർക്ക് മുഹമ്മദ് അസ്‍ലം, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് നിഷ പി സി, എൽഡി ടൈപ്പിസ്റ്റ് ഷമീം പി കെ എന്നിവർക്കെതിരെയാണ് നടപടി.

സജീവന്റെ അപേക്ഷ തപാല്‍ സെക്ഷനില്‍നിന്ന് സ്കാന്‍ ചെയ്ത് നല്‍കാന്‍ കാലതാമസം ഉണ്ടായി. സ്കാന്‍ ചെയ്ത് സെക്ഷനില്‍ ലഭിച്ച അപേക്ഷ ദിവസങ്ങളോളം നടപടിയെടുക്കാതെ സൂക്ഷിച്ചു. ജൂനിയര്‍ സൂപ്രണ്ട് അംഗീകരിച്ചു നല്‍കിയ അപേക്ഷയുടെ കാര്യം സീനിയര്‍ ക്ലര്‍ക്ക് അപേക്ഷകനെ അറിയിച്ചില്ല. കീഴുദ്യോഗസ്ഥന്‍ ഫയല്‍ പൂഴ്ത്തി വച്ചത് കണ്ടെത്തുകയോ നടപടി എടുക്കുകയോ ചെയ്യ്തില്ല തുടങ്ങിയ വീഴ്ചകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വിശദമായ അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ കഴിഞ്ഞ ബുധനാഴ്ച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആറ് പേരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News