കൊവിഡ് മാനദണ്ഡം ലംഘിച്ചു; സാബു എം ജേക്കബ് അടക്കം 29 പേര്‍ക്കെതിരെ കേസ്

കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സാബു എം ജേക്കബിന് എതിരെ കേസെടുത്തു. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകന്‍ ദീപുവിന്‍റെ സംസ്ക്കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കാട്ടിയാണ് കേസ്. സാബു ജേക്കബ് ഉൾപ്പെടെ 29 പേര്‍ക്കെതിരെ കേസെടുത്തു.

ദീപുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കിറ്റക്‌സ് എംഡി സാബു എം ജേക്കബ് ഉള്‍പ്പെടെ 29 പേര്‍ക്കെതിര കുന്നത്ത് നാട് പോലിസ് കേസെടുത്തത്. പോസ്റ്റുമാര്‍ട്ട നടപടികള്‍ക്ക് ശേഷം ഇന്നലെയാണ് ദിപുവിന്റെ മൃത്‌ദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. തുടര്‍ന്ന് കിഴക്കമ്പലത്തെ ട്വന്‍ഡി 20 നഗറിലും, ദീപുവിന്റെ വീട്ടിലും കാക്കനാടും മൃത്‌ദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.

ഇതില്‍ ട്വന്‍ഡി 20 നഗറില്‍ നടന്ന പൊതു ദര്‍ശന ചടങ്ങിലാണ് കിറ്റക്‌സ് എംഡി സാബു എം ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതായി കണ്ടെത്തിയത്. കോവിഡ് മാനദണ്ഡം ലംഘിച്ചു, അന്യായമായി കൂട്ടം കൂടി, ഗതാഗത തടസം സൃഷ്ടിച്ചു എന്നിവകുപ്പുകള്‍ ചുമത്തിയാണ് കേസ്.

അതേസമയം, മാനദണ്ഡം ലംഘിച്ച് സംസ്കാരചടങ്ങിൽ പങ്കെടുത്തവർക്കെതിരെയും കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു. എന്നാൽ ദീപുവിന്റെ മരണത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്ന സാബു എം ജേക്കബിന്റെ നിലപാട് ദുരുപദിഷ്‌ടമാണെന്ന് സിപിഐഎം കൂട്ടിച്ചേർത്തു.

നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്റി-20 പാർട്ടിക്ക് സംഭവിച്ച പരാജയത്തെ തുടർന്ന് അതിൽ തുടർച്ചയായി അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് സാബു എം ജേക്കബ് ചെയ്യുന്നതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ബി ദേവദർശനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇവരുടെ സ്വന്തം കോർപ്പറേറ്റ് പാർട്ടിയുടെ ഗ്രാമപഞ്ചായത്തംഗത്തെ ഉപയോഗിച്ച് നടത്തിയ നാടകമാണ് ഇതിനെ കൊലപാതകമാക്കി ചിത്രീകരിക്കുന്നതിന് പിന്നിലുള്ളത്. ഇതിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here