വിദ്യാര്‍ഥികളിലെ കായിക അഭിരുചി വളര്‍ത്തിയെടുക്കാന്‍’ടേക് ഓഫ്’ പദ്ധതി

വിദ്യാര്‍ഥികളിലെ കായിക അഭിരുചി കണ്ടെത്തി വളര്‍ത്തിയെടുക്കാനും വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കാനുമായി പുത്തന്‍ പദ്ധതി നടപ്പാക്കി മാവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍. ‘ടേക് ഓഫ്’ എന്ന് പേരിട്ട പരിശീലനത്തില്‍ ഏത് സ്‌കൂളിലെ കുട്ടികള്‍ക്കും പങ്കെടുക്കാം. അഞ്ച് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് പരിശീലനം.

വോളിബാള്‍, ഹോക്കി, ഫുട്ബാള്‍, നീന്തല്‍, കബഡി, അത് ലറ്റിക്‌സ് എന്നിയവയിലാണ് പരിശീലനം നല്‍കുന്നത്. മാവൂര്‍ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ ഒഴിവുസമയങ്ങളിലും ഒഴിവു ദിവസങ്ങളിലുമാണ് പരിശീലനം. കുട്ടിക്ക് ഏത് ഇനത്തിലാണ് അഭിരുചിയും കഴിവുമെന്ന് കണ്ടെത്താന്‍ എല്ലാ ഇനങ്ങളിലും ട്രയല്‍ നടത്തും. തുടര്‍ന്ന് തെരഞ്ഞെടുത്ത ഇനത്തില്‍ വിദഗ്ധ പരിശീലനം നല്‍കും.

സ്‌കൂളിലെ കായിക അധ്യാപകന്‍ കെ. ബൈജുവിന്റെ നേതൃത്വത്തിലാണ് പരിശീലനം. വിദഗ്ധ പരിശീലകരെ എത്തിച്ചും കുട്ടികള്‍ക്ക് പരിശീലനം നല്‍കും. സ്‌കൂള്‍ തല മത്സരത്തിനുപുറമെ മറ്റ് വിവിധ തല മത്സരങ്ങളിലും പങ്കെടുക്കാനാകും വിധം കുട്ടികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.

സമീപ പഞ്ചായത്തുകളില്‍നിന്നുള്ള കുട്ടികള്‍ക്കടക്കം ഇവിടെ പരിശീലനം നല്‍കും. പ്രാഥമിക സെലക്ഷന്‍ ട്രയലില്‍ നിരവധി കുട്ടികളെത്തി. ഫുട്ബാള്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. മറ്റ് ഇനങ്ങളില്‍ അടുത്ത ദിവസം പരിശീലനം ആരംഭിക്കും. തികച്ചും സൗജന്യമായാണ് പരിശീലനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News