വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചു; എച്ച്ആര്‍ഡിഎസിനെതിരെ നടപടിക്കൊരുങ്ങി എസ്സി,എസ്ടി കമ്മീഷന്‍

പാലക്കാട് അട്ടപ്പാടിയിലെ സന്നദ്ധ സംഘടന എച്ച്ആര്‍ഡിഎസിനെതിരെ നടപടിക്കൊരുങ്ങി എസ്സി എസ്ടി കമ്മീഷന്‍. അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതിയിലാണ് സ്വമേധയാ കേസെടുത്തു.

സംഘ്പരിവാർ അനുകൂല സന്നദ്ധ സംഘടനയായ എച്ച് ആർ ഡി എസ്സിനെതിരേ പരാതികൾ തുടർച്ചയായ സാഹചര്യത്തിലാണ് നടപടി. അട്ടപ്പാടിയിൽ സദ്ഗൃഹ എന്ന പേരിൽ നിർമിച്ചു നൽകിയ വീടുകൾ താമസിയ്ക്കാനാവാത്തതായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയതിന് പിന്നാലെ എച്ച് ആര്‍ ഡിഎസിസ് ആദിവാസി മേഖലയില്‍ നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങൾ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് നേരത്തെയുള്ള പരാതിയില്‍ കേസെടുക്കാനുള്ള എസ് സി എസ്ടി കമ്മീഷന്റെ തീരുമാനം.

ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിയ്ക്കും. HRDS നെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ് പി എന്നിവരോട് പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. സംഘടനക്ക് വിദേശ ഫണ്ട് കണ്ടെത്തുന്നതിനുള്ള ചുമതലയാണ് സ്വപ്ന സുരേഷിന് നൽകിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here