കോണ്‍ഗ്രസ് നേതൃത്വം ഒപ്പം നിന്നില്ല; ശോഭ സുബിനെതിരെ പരാതി നല്‍കിയ വനിത നേതാവ് രാഷ്ട്രീയം വിടുന്നു

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭ സുബിനെതിരെ പരാതി നല്‍കിയ വനിത നേതാവ് രാഷ്ട്രീയം വിടുന്നു. കോണ്‍ഗ്രസ് നേതൃത്വം തന്റെ ഒപ്പം നിന്നില്ലെന്ന് ആരോപിച്ചാണ് നേതാവ് പാര്‍ട്ടി വിടുന്നത്. പരാതി നല്‍കിയിട്ടും അത് അന്വേഷിക്കാന്‍ പോലും നേതൃത്വം തയ്യാറായില്ലെന്ന് യുവതി ആരോപിക്കുന്നു.

കൂടെപ്പിറപ്പുകളെന്ന് കരുതിയവരാണ് തൻ്റെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.വിഷയം ഇതുവരെയും അന്വേഷിക്കാത്ത കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഇനിയും മുന്നോട്ട് പോകാൻ കഴിയില്ല… താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണ്.ജീവിച്ചു കാണിക്കാനാണ് തീരുമാനമെന്നും പരാതിക്കാരി ഫേസ്ബുക്ക് കുറുപ്പിൽ പറയുന്നു.

കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായെന്നും പരാതിക്കാരി ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് നേതാവ് അറിയിച്ചത്. ശോഭാ സുബിന്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു കയ്പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പരാതി.

പ്രശ്‌നം ഇത്ര ഗുരുതരമായിട്ടും കോണ്‍ഗ്രസ് നേതൃത്വം എന്താണ് പ്രശ്‌നമെന്ന് ഇതുവരെ ചോദിച്ചില്ല. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യാതൊരു പ്രതീക്ഷയുമില്ല. വിശ്വസിച്ച് കൂടെ നിന്നവരില്‍ നിന്നാണ് ഇത്തരമൊരു മോശം അനുഭവമുണ്ടായത്. കോണ്‍ഗ്രസുമായി ഒരു ബന്ധവുമുണ്ടാകില്ലാ എന്നും യുവതി വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ മതിലകം പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ശോഭാ സുബിനും മറ്റ് രണ്ടുപേര്‍ക്കുമെതിരേയും ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നും യുവതി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News