ചിരട്ടയില്‍ അത്ഭുത വിദ്യയുമായി എഴുപതുകാരന്‍

ചിരട്ടയില്‍ കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനാവുകയാണ് 73 കാരനായ ഹസ്സന്‍കുട്ടി ഒരുമനയൂര്‍. തന്റെ 70മത്തെ വയസില്‍ ഒരു ചിരട്ടയില്‍ നിന്നും ഒരു റാന്തല്‍ വിളക്ക് നിര്‍മ്മിച്ചാണ് തുടക്കം.

35 വര്‍ഷം ഗള്‍ഫില്‍ ജോലിയെടുത്തു. ശിഷ്ടകാലം കഴിച്ചു കൂട്ടുന്നതിനിടയിലാണ് കുട്ടിക്കാലം മുതല്‍ മനസില്‍ ഉറങ്ങികിടന്ന കരകൗശല നിര്‍മ്മാണ വാസന തലപൊക്കിയത്. അങ്ങനെ ആദ്യമായി ചിരട്ടയില്‍ ഒരു വിളക്ക് നിര്‍മ്മിച്ചു. പിന്നീട് കഴിഞ്ഞ മൂന്നു വര്‍ഷമായി 260 ലധികം കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ചു.

പരിചയക്കാരില്‍ നിന്നും സ്വന്തക്കാരില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ചതോടെ സമയം ചിലവിടുന്നതോടൊപ്പം വരുമാനവും വന്നു തുടങ്ങി. വിദേശങ്ങളിലുള്ള സുഹൃത്തുക്കളാണ് അധികവും വാങ്ങിക്കുന്നത്.

ചിരട്ട കൊണ്ടാണ് നിര്‍മ്മാണം എങ്കിലും വളരെ അധ്യാനിച്ചിട്ടാണ് ഓരോന്നും പിറവി എടുക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു -ധനസമ്പാദനത്തേക്കാളുപരി തന്റെ കഴിവ് പ്രകടിപ്പിക്കാനും വാര്‍ദ്ധക്യത്തിലെ വിരസത മാറ്റാനുമാണ് കരകൗശല നിര്‍മ്മാണം നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News