സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി വേദിയാകുമ്പോള്‍ ചര്‍ച്ചയാകുന്നത് 53ല്‍ മട്ടാഞ്ചേരിയില്‍ നടന്ന തൊഴിലാളി സമരം

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി ഒരിക്കല്‍ കൂടി വേദിയാകുമ്പോള്‍ 53ല്‍ മട്ടാഞ്ചേരിയില്‍ നടന്ന തൊഴിലാളി സമരവും അതിനെതിരെ പൊലീസ് നടത്തിയ നരനായാട്ടും ചര്‍ച്ചയാവുകയാണ്. അന്യായമായ ചാപ്പ സംബ്രദായത്തിനെതിരെ സമരം ചെയ്ത മൂന്ന് തൊഴിലാളകളെയാണ് അന്ന് പോലിസ് നിര്‍ദയം വെടിവെച്ച് കൊന്നത്.

അന്നത്തെ പൊലീസ് നരനായാട്ടിന്റെ ഒര്‍മ്മകള്‍ മട്ടാഞ്ചേരിയിലെ പഴയ തലമുറകള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. 50കള്‍ തൊഴിലാളി സംഘടനകള്‍ ശക്തമല്ലാതിരുന്ന കാലം. അക്കാലത്ത് നടന്ന കൊടിയ ചൂഷണങ്ങളിലൊന്നായിരുന്നു ചാപ്പ സമ്പ്രദായം. ജോലിക്കായി തൊളിലാളികളെ തെരഞ്ഞെടുത്തത് അവര്‍ക്കിടയിലേക്ക് ചാപ്പ എറിഞ്ഞായിരുന്നു.

തെരുവുപട്ടികളെപ്പോലെ തൊഴിലാളികള്‍ ആ ചാപ്പകള്‍ എടുക്കാന്‍ കടിപിടി കൂടും. ചാപ്പ കിട്ടുന്നവര്‍ക്ക് മാത്രമാണ് അന്ന് തൊഴില്‍. പ്രാകൃതമായ ഈ സമ്പ്രദായം നിര്‍ത്താലാക്കണമെന്നാവശ്യപ്പെട്ട് തൊളിലാളികള്‍ സംഘടിച്ചു. മട്ടാഞ്ചേരിയില്‍ സമരം നടത്തി. സംപ്തംബര്‍ 15ന് സമരക്കാര്‍ക്കു നേരെ പോലിസ് വെടിയുതിര്‍ത്തു. മൂന്നു പേര്‍ കൊല്ലപ്പെട്ടു. രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ മട്ടാഞ്ചേരിയില്‍ മാത്രമല്ല മേഖലയിലാകെ തൊഴിലാളി വര്‍ഗത്തിന്റെ വേരോട്ടത്തിന് കരുത്ത് പകര്‍ന്നുവെന്ന് ട്രെയ്ഡ് യൂണിയന്‍ നേതവ് ജോണ്‍ ഫര്‍ണാണ്ടസ് പറഞ്ഞു.

ചക്കരയിടുക്കിലെ പോസ്റ്റ് ഓഫീസിന് സമീപം നടന്ന വെടിവെയ്പിലാണ് സെയ്താലി കൊല്ലപ്പെട്ടത്. ബസാറിലെ പച്ചക്കറിക്കടയ്ക്ക് സമീപത്തുവച്ച് സെയ്തിന് വെടിയേറ്റു. പോലീസ് മര്‍ദനത്തില്‍ മാരകമായി പരിക്കേറ്റ ആന്റണി പിന്നീട് മരിച്ചു. മട്ടാഞ്ചേരിയിലെ ഐതിഹാസികമായ തൊഴിലാളി മുന്നേറ്റവും മൂന്നു പേരുടെ രക്തസാക്ഷിത്വവും മേഖലയിലെ തൊഴില്‍ സാഹചര്യങ്ങളില്‍ വിലയ മാറ്റത്തിനാണ് അന്ന് വഴി തുറന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News